2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

 കൊവിഡ് പരിശോധനാ നിരക്ക് കുറച്ചു

 

തിരുവനന്തപുരം: സംസ്ഥാനത്തെ ലാബുകളിലെ കൊവിഡ് പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചു. ഇതനുസരിച്ച് ആര്‍.ടി.പി.സി.ആര്‍ (ഓപ്പണ്‍) ടെസ്റ്റിന് 1,500 രൂപയും എക്‌സ്‌പേര്‍ട്ട് നാറ്റ് ടെസ്റ്റിന് 2,500 രൂപയും ട്രൂ നാറ്റ് ടെസ്റ്റിന് 1,500 രൂപയും ആര്‍.ടി ലാമ്പിന് 1,150 രൂപയും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് 300 രൂപയുമാണ് പുതുക്കിയ നിരക്ക്. എല്ലാ വ്യക്തി സുരക്ഷാ ഉപകരണങ്ങളും സ്വാബിങ് ചാര്‍ജുകളും ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ളതാണ് ഈ നിരക്ക്. ഈ നിരക്കുകള്‍ പ്രകാരം മാത്രമേ ഐ.സി.എം.ആര്‍ സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും കൊവിഡ് പരിശോധന നടത്താന്‍ കഴിയുകയുള്ളൂ. 

സംസ്ഥാനത്ത് ഇതു രണ്ടാം തവണയാണ് കൊവിഡ് പരിശോധനയ്ക്കുള്ള നിരക്ക് കുറയ്ക്കുന്നത്. ആര്‍.ടി.പി.സി.ആര്‍ (ഓപ്പണ്‍) 2,750 രൂപ, ട്രൂ നാറ്റ് 3,000 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, എക്‌സ്‌പേര്‍ട്ട് നാറ്റ് 3,000 രൂപ എന്നിങ്ങനെയാണ് ആരംഭത്തില്‍ നിരക്ക് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ആര്‍.ടി.പി.സി.ആര്‍ (ഓപ്പണ്‍) 2,100 രൂപ, ട്രൂ നാറ്റ് 2,100 രൂപ, ആന്റിജന്‍ 625 രൂപ, ജീന്‍ എക്‌സ്‌പേര്‍ട്ട് 2,500 രൂപ എന്നിങ്ങനെ ഒക്ടോബറില്‍ നിരക്ക് നിശ്ചയിച്ചു. 

മത്സരാധിഷ്ഠിത വിലയ്ക്ക് ടെസ്റ്റ് കിറ്റുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയതോടെ ഐ.സി.എം.ആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമാണ്. ഈ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്കുകള്‍ വീണ്ടും കുറച്ചത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.