2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് നിയന്ത്രണം ഒഴിവാക്കുന്നു; 18 മുതല്‍ വിമാനങ്ങളില്‍ മുഴുവന്‍ സീറ്റിലും യാത്രക്കാര്‍

 
ന്യൂഡല്‍ഹി: ആഭ്യന്തര വിമാനങ്ങളില്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന സീറ്റ് നിയന്ത്രണം ഒഴിവാക്കി. ഈ മാസം 18 മുതല്‍ പൂര്‍ണശേഷിയില്‍ വിമാനങ്ങള്‍ക്ക് യാത്രക്കാരുമായി പറക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. നിലവില്‍ ആഭ്യന്തര വിമാനങ്ങള്‍ 85 ശതമാനം സീറ്റുകളില്‍ മാത്രം ആളുകളുമായാണ് സര്‍വിസ് നടത്തുന്നത്. അതേസമയം നിരക്ക് സംബന്ധിച്ചും, രണ്ടു മണിക്കൂറില്‍ താഴെ ദൈര്‍ഘ്യമുള്ള യാത്രകളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ പാടില്ലെന്നുമുള്ള നിയന്ത്രണങ്ങള്‍ തുടരും. 
 
രാജ്യത്തെ കൊവിഡ് സാഹചര്യം അവലോകനം ചെയ്ത ശേഷമാണ് പൂര്‍ണശേഷിയില്‍ യാത്രക്കാരെ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കിയതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ആദ്യ ലോക്ക്ഡൗണിനു ശേഷം ആഭ്യന്തര വിമാന സര്‍വിസുകള്‍ പുനരാരംഭിച്ചപ്പോള്‍ 33 ശതമാനം സീറ്റുകളില്‍ യാത്രക്കാരെ കൊണ്ടുപോകാനുള്ള അനുമതി മാത്രമാണ് നല്‍കിയിരുന്നത്. പിന്നീട് 80 ശതമാനമാക്കി. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം വന്നപ്പോള്‍ അത് 50 ശതമാനമാക്കി കുറച്ചു. പിന്നീട് 65 ശതമാനമാക്കി. ശേഷം 72.5 ശതമാനമായും 85 ശതമാനമായും ഉയര്‍ത്തി. 
 
 
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.