ലണ്ടൻ
ജലദോഷത്തെ തുടർന്ന് ടി കോശങ്ങൾ കൂടുതലായി ഉണ്ടാകുന്നത് കൊവിഡിനെ തടയുമെന്ന് ഗവേഷകർ. ലണ്ടനിലെ ഇമ്പീരിയൽ കോളജിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
സാധാരണഗതിയിൽ വാക്സിനെടുത്ത് ആറുമാസത്തിനകം ആൻ്റിബോഡി അളവു കുറഞ്ഞുവരുന്നു.
എന്നാൽ, ടി സെല്ലുകൾ കൊവിഡിനെ ചെറുക്കാൻ സഹായിക്കുന്നു. 2020 സെപ്റ്റംബറിലാണ് കൊവിഡ് ബാധിതരുമായി ഇടപഴകിയ 52 പേരിൽ പഠനം നടത്തിയത്. ഇവർക്ക് നേരത്തെ ജലദോഷമുണ്ടായതിനാൽ ടി കോശങ്ങൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെട്ടിരുന്നു.
ടി കോശങ്ങൾ കൂടുതലുണ്ടായ 26 പേർക്ക് രോഗികളോട് ഇടപഴകിയിട്ടും കൊവിഡ് ബാധിച്ചില്ലെന്നു കണ്ടെത്തിയതായി പഠനത്തിനു നേതൃത്വം നൽകിയ ഡോ. റിയ കുൻഡു ചൂണ്ടിക്കാട്ടി.
Comments are closed for this post.