
ട്രംപ് ഇന്റര്‍നാഷനല്‍ ഹോട്ടലിലെ ഇലക്ഷന് നൈറ്റ് പരിപാടി റദ്ദാക്കി
വാഷിങ്ടണ്‍: യു.എസിനെ അടുത്തനാലു വര്‍ഷം ഇനി ആരു ഭരിക്കണമെന്ന് ജനം തീരുമാനിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കേ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതികള്‍ക്ക് കൊവിഡ് തിരിച്ചടിയാവുന്നു. ട്രംപ് ഇന്റര്‍നാഷനല്‍ ഹോട്ടലില്‍ നടത്താനിരുന്ന ഇലക്ഷന് നൈറ്റ് പാര്‍ട്ടി ട്രംപ് റദ്ദാക്കിയതായി ഉപദേശക സമിതിയിലെ അംഗങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് കൊവിഡ് മഹാമാരിയുടെ വ്യാപനം രൂകഷമായ സാഹചര്യത്തിലാണ് നടപടി. ഇതിനു പകരം വൈറ്റ്ഹൗസില്‍ പരിപാടി നടത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ട്രംപിന്റെ വക്താവ് തയാറായില്ല.
കൊവിഡ് പ്രതിരോധത്തിലേ പാളിച്ചകള്‍ ട്രംപിന് കനത്ത തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. കൊവി പ്രതിരോധ നടപടികള്‍ പാലിക്കാതെ ട്രംപ് നടത്തുന്ന തെരഞ്ഞെടുപ്പ് റാലികളെ സൂപ്പര്‍ സ്പെഡര്‍ എന്നാണ് എതിര്‍സ്ഥാനാര്‍ഥി ജോ ബൈഡന് വിശേഷിപ്പിച്ചത്. അതേസമയം മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പ് അമേരിക്കയുടെ സ്വപ്നങ്ങളും സോഷ്യലിസ്റ്റ് പേടിസ്വപ്നങ്ങളും തമ്മിലുള്ള മത്സരമാണെന്നാണ് ട്രംപ് തിരിച്ചടിച്ചു.
താന്‍ രണ്ടാം തവണയും അധികാരത്തിലെത്തുമെന്ന് പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപ് ആവര്‍ത്തിക്കുമ്പോഴും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് ഭൂരിപക്ഷം ലഭിക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ബൈഡന് 51 ശതമാനം വോട്ട് നോടി അധികാരത്തിലെത്തുമെന്നും പ്രസിഡന്റ് ട്രംപിന് 43 ശതമാനം വോട്ട് മാത്രമേ ലഭിക്കുകയുള്ളു എന്നുമാണ് നാഷനല്‍ പോള്‍ വ്യക്തമാക്കുന്നത്.
ജോ ബൈഡന് അധികാരത്തിലെത്തുകയാണെങ്കില്‍ കൊവിഡ് പ്രതിരോധം, സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറല്‍, കലാവസ്ഥാ വ്യതിയാനം എന്നീ കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ പ്രധാന ഉപദേശ്ടാക്കളില് രണ്ടു ഇന്തയക്കാര്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.