ബെയ്ജിങ്: കൊവിഡ് വീണ്ടും വ്യാപിച്ചു തുടങ്ങിയതോടെ ചൈന ബെയ്ജിങ്ങിലെ രണ്ടു നഗരങ്ങള്‍ അടച്ചു. ഹിബൈ പ്രവിശ്യയിലെ ഷിജിയാസുവാങ്, ഷിന്‍ങ്ടായ് എന്നീ നഗരങ്ങളിലാണ് നിയന്ത്രണം. അവിടേക്കുള്ള ഗതാഗതം നിരോധിക്കുകയും ആളുകള്‍ പുറത്തേക്കിറങ്ങുന്നതു വിലക്കുകയും ചെയ്തു. ഷിജിയാസുവാങ്ങില്‍ നൂറിലേറെ പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഷിന്‍ങ്ടായില്‍ ഒന്‍പതു പേര്‍ക്കാണ് രോഗം ബാധിച്ചത്.
അതിനിടെ കൊവിഡ് പ്രഭവകേന്ദ്രമായ വുഹാനിലെ രോഗബാധിതരുടെ എണ്ണം ഔദ്യോഗിക കണക്കുകളിലുള്ളതിനെക്കാള്‍ മൂന്നിരട്ടി കൂടുതലാണെന്ന് ചൈനീസ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.
Comments are closed for this post.