കൊല്ലം: കൊവിഡ് കാലത്ത് ജോലിയും ആനുകൂല്യങ്ങളും നിഷേധിക്കരുതെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ, കൊവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ കോര്പറേഷന് ചികിത്സ നിഷേധിക്കുന്നു.
കാന്‍സര്‍, ഹൃദയം, വൃക്ക, ഞരമ്പ് സംബന്ധമായ മാരകമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് നിലവില്‍ ലഭിച്ചിരുന്ന ചികിത്സപോലും ഈ മാസം മുതല്‍ ഇ.എസ്.ഐ അധികൃതര്‍ നിഷേധിച്ചു തുടങ്ങി.കശുവണ്ടി തൊഴിലാളികളെയാണ് തീരുമാനം ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. സൂപ്പര്‍ സ്പെഷാലിറ്റി ചികിത്സയ്ക്കും ആനുകൂല്യങ്ങള്‍ക്കുമായി ആറു മാസക്കാലയളവില്‍ 78 ഹാജര്‍ (ജോലി) വേണമെന്നാണ് നിയമം. ഏപ്രില്‍-സെപ്റ്റംബര്‍ കോണ്ട്രിബ്യൂഷന് പീരീഡിലെ ഹാജര്‍ കണക്കാക്കിയാണ് ജനുവരി-ജൂണ്‍ ബെനിഫിഷ്യറി പിരീഡില്‍ ചികിത്സയും ആനുകൂല്യങ്ങളും ഇ.എസ്.ഐ നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ കോണ്ട്രിബ്യൂഷന് കാലയളവില്‍ (ഏപ്രില്‍-സെപ്റ്റംബര്‍) രാജ്യത്ത് ലോക്ക്ഡൗണ്‍ ആയതിനാല്‍ ഭൂരിഭാഗം തൊഴിലാളികള്‍ക്കും ജോലി നഷ്ടപ്പെട്ടിരുന്നു. അതിനെ തുടര്‍ന്ന് 78 ഹാജര്‍ എന്നത് ഭൂരിപക്ഷം തൊഴിലാളികള്‍ക്കും ലഭിച്ചിട്ടില്ല.ഇ.എസ്.ഐയ്ക്ക് വരുമാനം കൂടിയെങ്കിലും ഡോക്ടര്‍മാരുടെയും ചികിത്സ ഉള്‍പ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളുടെയും നിലയില്‍ മാറ്റമുണ്ടായിട്ടില്ല. തൊഴിലാളികളുടെ പണം മാത്രമാണ് കോര്‍പറേഷന്റെ വരുമാനവും സമ്പത്തും. ഇ.എസ്.ഐ ചികിത്സാ സംവിധാനം എയിംസ് (ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ) മോഡലില്‍ പുനഃസംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുന്നു. ഇതിനിടെ, സംസ്ഥാനത്ത് ഇ.എസ്.ഐയുടെ ഏക മോഡല്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയായ കൊല്ലം ആശ്രാമത്തെ ഐ.സി.യു യൂനിറ്റ് പൂട്ടിയിട്ട് ഒരാഴ്ച കഴിഞ്ഞു. ആശുപത്രി സൂപ്രണ്ടിന്റെ ഒത്താശയോടെയാണ് കരാറുകാരന് പൂട്ടിയിരിക്കുന്നതെന്നാണ് ആരോപണം.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.