2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കൊവിഡ് കാലത്തും സര്‍ക്കാരിനെതിരേ  പ്രതിഷേധവുമായി അമ്മമാര്‍ 

 
 
പെരിയ (കാസര്‍കോട്):   പെരിയ ഇരട്ടക്കൊലപാതക കേസില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധവുമായി കല്ല്യോട്ടെ അമ്മമാര്‍.
കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കല്ല്യോട്ടെ അമ്മാര്‍ കൊവി ഡ് കാലത്തും സര്‍ക്കാരിനെതിരേ പ്രതിഷേധവുമായി ഇന്നലെ സംഗമിച്ചത്.
കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലൊരാളായ ശരത് ലാലിന്റെ ജന്മദിനമായ ഇന്നലെ ജില്ലാ മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് കല്ല്യോട്ടെ അമ്മമാര്‍ പ്രതിഷേധ സംഗമം നടത്തിയത്.  കൃപേഷ്,ശരത് ലാല്‍ എന്നിവരെ  വെട്ടിക്കൊലപ്പെടുത്തിയ കേസിലെ  പ്രതികളെ രക്ഷിക്കാനുള്ള ശ്രമം പൊലിസ് നടത്തിയെന്നാരോപിച്ചും  ഇതിനു മുന്‍പ്  കല്ല്യോട്ടെ നൂറോളം വരുന്ന അമ്മമാര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.
  പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍  കൊലപാതകക്കേസില്‍ പെടാതിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ്  സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ച് സി.ബി.ഐ അന്വേഷണം ഒഴിവാക്കാനുള്ള ശ്രമം നടത്തുന്നതെന്ന് സംഗമത്തില്‍ സംബന്ധിച്ച അമ്മമാര്‍ പറയുന്നു.  ഡി.സി.സി പ്രസിഡന്റ് ഹഖീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീകല പുല്ലൂര്‍ അധ്യക്ഷയായി.
കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ,ഡി.സി.സി ജനറല്‍ സെക്രട്ടറി ധന്യ സുരേഷ്,ബി. പി.പ്രദീപ് കുമാര്‍,  കൃഷ്ണന്‍, സത്യനാരായണന്‍,  സാജിദ് മവ്വല്‍,പദ്മരാജന്‍ ഐങ്ങോത്ത്,സി.കെ അരവിന്ദന്‍,എം.കെ ബാബുരാജ്, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ  സി.ശ്യാമള കാഞ്ഞങ്ങാട്,പത്മിനി കൃഷ്ണന്‍,തങ്കമണി സി.നായര്‍, ലത പനയാല്‍, ഉമാവതി കെ ,സിന്ധു പത്മനാഭന്‍ ഉഷ ആയമ്പാറ, ഇന്ദിര കൊടവലം, തമ്പായി കല്ല്യോട്ട് സംസാരിച്ചു.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.