
വാഷിങ്ടണ്‍: കൊവിഡിനൊപ്പം ജീവിക്കാന്‍ അമേരിക്കക്കാര്‍ പഠിച്ചുകഴിഞ്ഞതായി പ്രസിഡന്റ് ട്രംപ്. രോഗമുക്തനാകുന്നതിനു മുമ്പേ സൈനിക ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വൈറ്റ്ഹൗസിലെത്തിയ ഉടനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കുന്നതിനാലാണ് അദ്ദേഹം ധൃതിയില്‍ വൈറ്റ്ഹൗസില്‍ തിരിച്ചെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
പനി ബാധിച്ച് ഓരോ വര്‍ഷവും ലക്ഷംപേര്‍ വരെ മരിക്കുന്നു, വാക്സിനുകള്‍ ഉണ്ടായിരുന്നിട്ടു പോലും. ഇതിന്റെ പേരില്‍ നാം നമ്മുടെ രാജ്യം അടച്ചിടണോ? വേണ്ട. അതിന്റെ കൂടെ ജീവിക്കാന്‍ നാം പഠിച്ചു, കൊവിഡിനൊപ്പം ജീവിക്കാന്‍ പഠിച്ച പോലെ- ട്രംപ് ട്വീറ്റി.
യു.എസില്‍ പനിക്കാലം തുടങ്ങിയിരിക്കെയാണ് ട്രംപിന്റെ പ്രതികരണം. കഴിഞ്ഞ വര്‍ഷം പനി ബാധിച്ച് 22,000 പേരാണ് മരിച്ചത്. കൊവിഡിനെ നിങ്ങളുടെ മേല്‍ ആധിപത്യം നേടാന്‍ അനുവദിക്കരുത്. പേടിക്കുകയും ചെയ്യരുത്. തനിക്ക് ആരോഗ്യ പ്രശ്നമില്ലെന്നും ഒരുപക്ഷേ പ്രതിരോധശേഷി ഉണ്ടായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.