2022 August 19 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കൊല്‍ക്കത്തയിലെ മാളില്‍ തീപിടുത്തം; ആളപായമില്ല

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ പ്രശസ്തമായ സൗത്ത് സിറ്റിമാളില്‍ തീപിടുത്തം. ഇന്ന് രാവിലെ 9.15 ഓടെയാണ് തീപിടുത്തമുണ്ടായത്. സംഭവത്തെ തുടര്‍ന്ന മാളിലുണ്ടായിരുന്ന എല്ലാവരെയും ഒഴിപ്പിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മാളിലെ ഫുഡ്‌കോര്‍ട്ടില്‍ നിന്നാണ് തീപടര്‍ന്നത്. തീ ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ മാളിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് വന്‍ അപകടം ഒഴിവാക്കി. ഷോര്‍ട് സര്‍ക്യൂട്ട് ആവാം അപകട കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. അഗ്നിശമനസേന തീയണക്കാനുള്ള ശ്രമത്തിലാണ്. 15 ഓളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.