പാലക്കാട്
ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രന്റെ സന്ദർശനത്തിന് ശേഷമാണ് പാലക്കാട്ട് ആദ്യ കൊലപാതകമുണ്ടായതെന്ന് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ്ബാബു. പോപുലർ ഫ്രണ്ട് നേതാവ് സുബൈറാണ് ആദ്യം കൊല്ലപ്പെട്ടത്.
ഈ കൊലപാതകത്തിന് രണ്ടു ദിവസം മുമ്പ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പാലക്കാട് വന്നിരുന്നു. ഇത് കൊലപാതകത്തിന്റെ ഉത്തരവാദിത്വം നേതൃത്വത്തിലേക്ക് വിരൽചൂണ്ടുന്നതാണ്.
ബി.ജെ.പി നേതൃത്വം അറിയാതെ ഇത്തരമൊരു അക്രമ സംഭവം ഉണ്ടാകില്ലെന്നും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പി അധ്യക്ഷന്റെ സന്ദർശനത്തിലും കൊലപാതകത്തിലെ നേതൃത്വത്തിന്റെ പങ്കിനെക്കുറിച്ചും അന്വേഷണം വേണം. കൊലയാളി സംഘം മുൻകൂട്ടി പ്ലാൻ ചെയ്ത് ചില കേന്ദ്രങ്ങളിൽ സംഘടിച്ചിരുന്നു. ആർ.എസ്.എസ്, എസ്.ഡി.പി.ഐ നേതൃത്വങ്ങളുടെ അറിവോടെയാണ് കൊലപാതകങ്ങൾ ഉണ്ടായതെന്നും സി.പി.എം ജില്ലാ സെക്രട്ടറി പറഞ്ഞു.
Comments are closed for this post.