മലപ്പുറം
കൊലക്കത്തി രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണിൽ സ്ഥാനമില്ലെന്നും ഇത്തരം വിഭാഗീയ പ്രവർത്തനങ്ങളെ പൊതുസമൂഹം ഒറ്റക്കെട്ടായി എതിർക്കുമെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ വർഗീയ ശക്തികൾ അക്രമങ്ങൾ അഴിച്ചുവിട്ടപ്പോഴെല്ലാം കേരളം അതിൽ നിന്നെല്ലാം വിഭിന്നമായി ഉന്നതരാഷ്ട്രീയ നിലവാരം കാത്തുസൂക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഭാഗീയ, വർഗീയ പ്രവർത്തനങ്ങളെ എന്നും മുസ്‌ലിം ലീഗ് എതിർത്തിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
Comments are closed for this post.