2020 December 02 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊയ്ത്തു കഴിഞ്ഞ പാടം മണ്ണിട്ട് നികത്തുന്നതായി പരാതി

കടുത്തുരുത്തി : എഴുമാന്തുരുത്തില്‍ കൊയ്ത്തു കഴിഞ്ഞ പാടം മണ്ണിട്ട് നികത്തുന്നതായി പരാതി.
ആയാംകുടി – എഴുമാന്തുരുത്ത് റോഡില്‍ എഴുമാന്തുരുത്ത് കള്ള് ഷാപ്പിന് സമീപമാണ് പടം നികത്തുന്നതായി പരാതി ഉയര്‍ന്നത്.ടിപ്പര്‍ ലോറിയില്‍ മണ്ണെത്തിച്ച് റോഡരുകില്‍ നിക്ഷേപിച്ച ശേഷം പാടത്തേക്കു വലിച്ചു നികത്തുകയാണ്.കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിയിലാണ് പാടത്ത് മണ്ണിട്ട് നികത്തിയത്.മുന്‍പും ഇവിടെ പാടം നികത്താന്‍ ശ്രമം നടക്കുകയും കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉടമ പിന്‍മാറുകയും ചെയ്തിരുന്നു.
രാത്രിയില്‍ ടിപ്പര്‍ ലോറികളില്‍ എത്തിക്കുന്ന മണ്ണ് പിന്നീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പാടന്നേക്കു മണ്ണ് വലിച്ചിറകുകയാണ്. പാട്ട കര്‍ഷകരാണ് ഇവിടെ കൃഷി ചെയ്യുന്നത്.അടുത്ത കൃഷിക്ക് കര്‍ഷകര്‍ തയാറെടുക്കുന്ന സമയം പാടം നികത്തുവാനുള്ള നീക്കത്തിനെതിരേ കര്‍ഷക സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്.
കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് കൃഷി വകുപ്പ് അധികൃതര്‍ പാടത്ത് എത്തി പരിശോധന നടത്തി. കടുത്തുരുത്തി കൃഷി ഭവനിലെ ഉദ്യോഗസ്ഥരാണ് പാടത്ത് പരിശോധന നടത്തിയത്. പാടം നികത്തല്‍ ആര്‍.ഡി.ഒ യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് കൃഷി വകുപ്പ് അധികൃതര്‍ പറഞ്ഞു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.