2020 December 05 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊയിലാണ്ടി സ്വദേശിയുടെ മൃതദേഹം ബഹ്റൈനില്‍ ഖബറടക്കി

ഉബൈദുല്ല റഹ് മാനി

മനാമ: ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി പി.വി. ഷിനാസിന്‍റെ (43) മൃതദേഹം ബഹ്റൈനിൽ ഖബറടക്കി.
നിലവില്‍ ബഹ്റൈനില്‍ ബിസിനസ് ചെയ്തു വരുന്ന ഷിനാസ് നേരത്തെ മസ്കത്തിലെ എം.എച്ച്.ഡി കമ്പനി മാനേജറായും ജോലി ചെയ്തിരുന്നു.
മീത്തലെകണ്ടി പള്ളിക്കു സമീപം മുഹമ്മദ് ഉമറിന്‍റെയും പരേതയായ ടി.കെ. ആയിഷയുടെയും മകനാണ്.
ഭാര്യ: റഹീബ മയലക്കര. മക്കൾ: സാഹിൽ ഷിനാസ്, ആയിഷ ഷെസ. സഹോദരങ്ങൾ: ഷബീബ (എ.വി ട്രാവൽസ്), ഫാത്തിമ (കൊയിലാണ്ടി).
ബഹ്റൈന്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്വത്തിലാണ് മയ്യത്ത് പരിപാലന കർമങ്ങളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയത്.
ബഹ്റൈനിലെ കാനൂ മസ്ജിദ് ഖബറിസ്ഥാനില്‍ നടന്ന ഖബറടക്ക ചടങ്ങില്‍ ബഹ്റൈനിലെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, കെ.എം.സി.സി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കു പുറമെ സൗദിയിലെ ബന്ധുക്കളും പങ്കെടുക്കാനെത്തിയിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.