2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊട്ടിയൂരില്‍ നാളെ തിരുവോണം ആരാധന

കേളകം: വൈശാഖ മഹോത്സവവേളയില്‍ നടക്കുന്ന നാലു ആരാധനകളില്‍ ആദ്യത്തെ ആരാധനയായ തിരുവോണം നാളെ നടക്കും. കോട്ടയം കിഴക്കേ കോവിലകം വകയാണ് ഈ വിശേഷ ആരാധന.
ഉഷപൂജയ്ക്കു ശേഷമാണ് തിരുവോണ ആരാധന നടക്കുക. തുടര്‍ന്ന് നിവേദ്യ പൂജ കഴിഞ്ഞാല്‍ ശീവേലിക്ക് സമയമറിയിച്ച് ശീവേലി വിളിക്കുന്നതോടെ എഴുന്നള്ളത്തിന് തുടക്കമാകും. പൊന്നിന്‍ ശീവേലിയാണ് നടക്കുക.
ശീവേലിക്ക് ആനകള്‍ക്ക് സ്വര്‍ണവും വെള്ളിയും കൊണ്ടലങ്കരിച്ച നെറ്റിപ്പട്ടവും സ്വര്‍ണക്കുടം, വെള്ളിക്കുടം, വെള്ളിവിളക്ക്, വെള്ളിക്കിടാരം, വെള്ളിത്തട്ട് തുടങ്ങിയ വിശിഷ്ട പൂജാപാത്രങ്ങളും അകമ്പടിയായി ഉണ്ടാകും. തിരുവോണം ആരാധന മുതലാണ് പഞ്ചവാദ്യങ്ങള്‍ക്ക് തുടക്കമാവുക. ഈ ദിവസം മുതലാണ് മത്തവിലാസം കൂത്ത് ആരംഭിക്കുക. ആരാധനയ്ക്ക് ആവശ്യമായ പാലമൃതും പഞ്ചദ്രവ്യത്തിനുള്ള സാധനങ്ങളും പേരാവൂര്‍ കരോത്ത് നായര്‍ തറവാട്ടില്‍ നിന്ന് എഴുള്ളിക്കും. ശനിയാഴ്ച്ചയാണ് ഇള നീര്‍വയ്പ്പ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.