പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി
Gallery
Share
കൊടുംചൂടില്‍ ഇന്ത്യ വലഞ്ഞു; ഉത്പാദന ക്ഷമത കുറഞ്ഞു
കമ്പനികളുടെ ജൂണ്‍ ആദ്യപാദ വരുമാന കണക്കുകളില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതിനുപിന്നില്‍ കൊടുംചൂട്!. കൊടുംചൂടില്‍ ഉത്പാദനക്ഷമത കുറഞ്ഞതോടെ ബിസിനസും താഴോട്ടായി.
എല്ലാ വര്‍ഷവും ചൂട് റെക്കോര്‍ഡ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ മേയിലാണ് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ചൂട് രാജസ്ഥാനില്‍ രേഖപ്പെടുത്തിയത്. 51 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ചൂട്.
37 ഡിഗ്ര സെല്‍ഷ്യസിലും ഉയര്‍ന്ന താപനിലയില്‍ ശരീരം ചൂടുപിടിക്കും. വിയര്‍പ്പ് ബാഷ്പമായി പോകുകയും ചെയ്യും. റോഡരികില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഇത് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. ഫാക്ടറി തൊഴിലാളികളും.
2010 ല്‍ ആഞ്ഞടിച്ച ചുടുകാറ്റ് ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാനിരക്കില്‍ 1.5 ശതമാനത്തിന്റെ കുറവു വരുത്തിയിരുന്നു.
ചൂടു കൂടിയ സമയത്ത് ജോലി ചെയ്താല്‍ ശരീരത്തിനു മാത്രമല്ല മാനസികമായും തൊഴിലാളി ക്ഷീണിക്കും. ജോലി നടക്കുകയും ഇല്ല. അതിനാല്‍ ജോലി ജോലി സമയം പുനക്രമീകരിക്കുകയാണ് ഇതു മറികടക്കാന്‍ വഴി എന്നാണ് പഠനങ്ങള്‍ പറയുന്നത്.
കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.