നിലമ്പൂര്‍: സുധീഷിന് ഇത് ചരിത്രനേട്ടം. ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ വ്യക്തിയെന്ന നേട്ടം സ്വന്തമാക്കിയ സുധീഷ് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.
നിലമ്പൂര്‍ ബ്ലോക്ക് വഴിക്കടവ് ഡിവിഷനില്‍ നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി 1,096 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുധീഷ് വിജയിച്ചത്. 21കാരനായ സുധീഷ് പുഞ്ചക്കൊല്ലി ഉള്‍വനത്തിലെ അളക്കല്‍ കോളനി നിവാസിയാണ്. 5,435 വോട്ടുകളാണ് സുധീഷിന് ലഭിച്ചത്. പൂവത്തിപൊയില്‍, മണല്‍പാടം, വെള്ളക്കട്ട, കാരക്കോട്, പഞ്ചായത്തങ്ങാടി, വള്ളിക്കാട്, വഴിക്കടവ്, ആല പൊയില്‍ വാര്‍ഡുകളാണ് വഴിക്കടവ് ബ്ലോക്ക് ഡിവിഷനില്‍ ഉള്‍പ്പെടുന്നത്.
വഴിക്കടവ് ഡിവിഷന്‍ ഇത്തവണ എസ്.ടി ജനറല്‍ വാര്‍ഡായതോടെയാണ് സുധീഷിന് മത്സരിക്കാന്‍ അവസരം ലഭിച്ചത്. പ്രാക്തന ഗോത്ര വിഭാഗമാണ് ഗുഹാനിവാസികളായ ചോലനായ്ക്കര്‍.
Comments are closed for this post.