2022 August 19 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കൈയേറ്റ ഭൂമിയില്‍ ആരാധനയോ

അലി. വേങ്ങര

ഗവണ്മെന്റിനെ കബളിപ്പിച്ചു തട്ടിയെടുത്ത മൂന്നാറിലെ കൈയേറ്റ ഭൂമിയില്‍ ദൈവസാമീപ്യം നേടുന്നതിനുവേണ്ടി ആരാധനകള്‍ നടത്തപ്പെടുന്നതായി മാധ്യമങ്ങളില്‍ വായിച്ചു. എന്തുമാത്രം വിചിത്രമായ വിരോധാഭാസമാണിത്.

കൈയേറ്റവും തട്ടിപ്പുമൊക്കെ സാത്താനിക സാമിപ്യം നേടിയവരുടെ മുഖമുദ്രയാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ദൈവസാമിപ്യം സത്യസന്ധര്‍ക്കും സുമുനസ്സുകള്‍ക്കും ശുദ്ധഹൃദയര്‍ക്കും ഭക്തന്മാര്‍ക്കും മാത്രം ലഭ്യമാകുന്നതല്ലേ.
കൈയേറ്റഭൂമിയില്‍ വച്ചുള്ള ആരാധനകള്‍ക്കു പ്രതിഫലം ലഭിക്കില്ലെന്നു മാത്രമല്ല ആ പ്രക്രിയ തന്നെ നിഷിദ്ധമാണെന്നു പതിനാലു നൂറ്റാണ്ടു മുന്‍പ് ലോകത്തെ പഠിപ്പിച്ച മുഹമ്മദ് നബിയെ ഇത്തരുണത്തില്‍ അനുസ്മരിക്കാതെ വയ്യ. മതസങ്കേതങ്ങളും ചിഹ്നങ്ങളും ദുരുപയോഗം ചെയ്യുന്നതിനെതിരേ മുഴുവന്‍ മതനേതാക്കളും അനുയായികളെ സഗൗരവം ബോധവത്കരിക്കണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.