റിയാദ് : ഉപരിപഠനാർത്ഥം നാട്ടിലേക്ക് പോകുന്ന കേളി കുടുംബവേദി ബദിയ യൂണിറ്റിലെ അബ്ദുൾ സലാം-ഷജീല അബ്ദുൾ സലാം ദമ്പതികളുടെ മക്കളായ അബ്ദുൾ മുഹ്സിനും ഷബ്ന ഷജീലക്കും യാത്രയയപ്പ് നൽകി.
ബദിയ കുടുംബവേദി യൂണിറ്റ് പരിധിയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ കേളി ബദിയ രക്ഷാധികാരി സമിതി അംഗം സരസൻ അധ്യക്ഷത വഹിച്ചു. ബദിയ കുടുംബവേദി സെക്രട്ടറി ബിന്ദു മധു സ്വാഗതമാശംസിച്ച ചടങ്ങിൽ കേളി ബദിയ ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി, ജോയിൻ സെക്രട്ടറി മധു പട്ടാമ്പി, കുടുംബവേദി ട്രഷറർ ഫസ്ന ഷമീർ, പ്രസിഡണ്ട് ഷജീല ടീച്ചർ, കുടുംബ വേദി അംഗം നൈസി, വിഷ്ണു മധുസൂദനൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ബദിയ കുടുംബവേദി സെക്രട്ടറി ബിന്ദു, ഷബ്‌നം ഷജീലക്കും, ട്രഷറർ ഫസ്ന ഷമീർ, അബ്ദുൾ മുഹ്സിനും ഉപഹാരങ്ങൾ കൈമാറി. യാത്രയയപ്പിന് ഷബ്‌നയും അബ്ദുൾ മുഹ്‌സിനും നന്ദി പറഞ്ഞു.
Comments are closed for this post.