2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘കേരള സവാരി ‘ പ്ലേ സ്റ്റോറിൽ എത്തിയില്ല

സ്വന്തം ലേഖകൻ
തിരുവനന്തപുരം • കേരളത്തിന്റെ സ്വന്തം ഓൺലൈൻ ടാക്‌സി സർവിസ് ‘ കേരള സവാരി’ ആഘോഷപൂർവം ഉദ്ഘാടനം ചെയ്‌തെങ്കിലും മൊബൈൽ ആപ്ലിക്കേഷൻ പ്ലേ സ്‌റ്റോറിൽ ഇതുവരെയും ലഭ്യമല്ല. ഉദ്ഘാടനത്തിനു തൊട്ടു പിന്നാലെ ആപ്പ് പ്ലേ സ്റ്റോറിൽ എത്തുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അതുണ്ടായില്ല. ആപ്ലിക്കേഷൻ ലഭ്യമാകാത്തതിനാൽ ടാക്‌സി ബുക്കിങും തുടങ്ങിയില്ല. സാങ്കേതിക പ്രശ്‌നങ്ങൾ കാരണമാണ് ആപ്ലിക്കേഷൻ ലഭ്യമാകാത്തതെന്നാണ് അധികൃതരുടെ വിശദീകരണം.

ഒരു സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് നടപ്പാക്കുന്ന രാജ്യത്തെ തന്നെ ആദ്യ ഓൺലൈൻ ടാക്‌സി സർവിസാണ് കേരള സവാരി. ഡ്രൈവർക്ക് പൊലിസ് ക്ലിയറൻസ്, യാത്രക്കാർക്കും ഡ്രൈവർക്കും പാനിക് ബട്ടൺ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുന്ന കേരള സവാരി ബുധനാഴ്ച മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ പ്രവർത്തന സജ്ജമാകാത്ത ആപ്ലിക്കേഷനാണ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തതെന്ന വിമർശനം ഉയരുന്നുണ്ട്.

കേരള സവാരി ആപ്പിൽ നിലവിൽ ചില സാങ്കേതിക തടസങ്ങൾ നേരിടുന്നുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടിയും വ്യക്തമാക്കി. ഉദ്ഘാടന ദിവസം തന്നെ താൻ ഇക്കാര്യം സൂചിപ്പിച്ചതാണ്. ആദ്യമായി ആരംഭിക്കുന്ന പദ്ധതിയായതിനാലാണിത്. അടുത്ത ദിവസം തന്നെ ആപ്പ് പ്രവർത്തന ക്ഷമമാക്കുമെന്നും ഇതിനായുള്ള പ്രയത്‌നത്തിലാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.