
ബി.എ വൈവ
കേരള സര്‍വകലാശാല ഏപ്രില്‍ മെയ് മാസങ്ങളില്‍ നടത്തിയ ബി.എ ഇംഗ്ലീഷ് മെയിന്‍ (ആന്വല്‍ സ്കീം) പരീക്ഷയുടെ വൈവ ജൂലൈ 11 മുതല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം എന്നിവിടങ്ങളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍( www.keralauniversity.ac.in).
ടൈംടേബിള്‍
22-ന് തുടങ്ങു നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബിഎ ബി.എസ്സി ബി.കോം ബി.സി.എ ബി.ബി.എ ബി.പി.എ ബി.എസ്.ഡ’ിയു പരീക്ഷകളുടെ ടൈംടേബിള്‍ വെബ്സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
ബി.കോം ഫലം
2015 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.കോം ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ്, ബി.കോം കൊമേഴ്സ് വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം കൊമേഴ്സ് ആന്‍ഡ് ടാക്സ് പ്രൊസീജിയര്‍ ആന്‍ഡ് പ്രാക്ടീസ്, ബി.കോം കൊമേഴ്സ് ആന്‍ഡ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ് – (2013, 2014 അഡ്മിഷന്, 2013-ന് മുമ്പുള്ള അഡ്മിഷന്) പരീക്ഷകളുടെ ഫലം വെബ്സൈറ്റില്‍ (www.keralauniversity.ac.in).