2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കേരള സര്‍വകലാശാല വളപ്പില്‍ മാര്‍ച്ചും ധര്‍ണയും നിരോധിച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാല വളപ്പില്‍ മാര്‍ച്ചും ധര്‍ണയും നിരോധിച്ചു വൈസ് ചാന്‍സലര്‍ സര്‍ക്കുലര്‍ ഇറക്കി. പ്രവൃത്തി ദിവസങ്ങളില്‍ പഞ്ചിങ് നടത്തിയതിനു ശേഷം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുത്തുവരുന്ന നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിരോധനമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
പാളയത്തേയും കാര്യവട്ടത്തേയും കാമ്പസുകളില്‍ വരുന്നവര്‍ ഇതുമൂലം ബുദ്ധിമുട്ടനുഭവിക്കുന്നു. കാമ്പസിനുളളില്‍ ഇനി സമരവുമായി ഇറങ്ങുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥികളെ വി.സി സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഗവേഷണ വിദ്യാര്‍ഥികള്‍ കാര്യവട്ടം കാമ്പസില്‍ അനിശ്ചിതകാല ഉപവാസം നടത്തിവരികയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണു നിരോധനം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.