2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കേരള സര്‍വകലാശാലാ അറിയിപ്പുകള്‍- 09-03-2017

പി.ജി അഡ്മിഷന്‍
വിവിധ പഠന വകുപ്പുകളിലേക്ക് പി.ജി. അഡ്മിഷന് വേണ്ടിയുള്ള പ്രവേശനപരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.മറാശശൈീി.െസലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും.

ബി.ടെക് പരീക്ഷ
2017 ഏപ്രിലില്‍ നടക്കുന്ന നാലാം സെമസ്റ്റര്‍ ബി.ടെക് (2008 സ്‌കീം) സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ മാര്‍ച്ച് 17 (50 രൂപ പിഴയോടെ മാര്‍ച്ച് 20, 250 രൂപ പിഴയോടെ മാര്‍ച്ച് 22) വരെ ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. ട്രാന്‍സിറ്റ്‌മേഴ്‌സി ചാന്‍സ് ആയി പരീക്ഷ എഴുതുന്നവര്‍ സര്‍വകലാശാലയില്‍ നേരിട്ട് അപേക്ഷിക്കണം.
2017 ഏപ്രിലില്‍ നടക്കുന്ന ആറാം സെമസ്റ്റര്‍ ബി.ടെക് (2013 സ്‌കീം) ഇംപ്രൂവ്‌മെന്റ്‌സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ മാര്‍ച്ച് 17 (50 രൂപ പിഴയോടെ മാര്‍ച്ച് 20, 250 രൂപ പിഴയോടെ മാര്‍ച്ച് 22) വരെ ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. സെഷന്‍ ഇംപ്രൂവ്‌മെന്റ് ആയി പരീക്ഷ എഴുതുന്നവര്‍ സര്‍വകലാശാലയില്‍ നേരിട്ട് അപേക്ഷിക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും

എം.എ എം.എസ്‌സി
മേഴ്‌സി ചാന്‍സ് പരീക്ഷ
എം.എഎം.എസ്‌സി (സെമസ്റ്റര്‍ രീതി) കോഴ്‌സുകള്‍ക്ക് സ്‌കീമോ പ്രവേശന വര്‍ഷമോ ഭേദമന്യേ മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ നിബന്ധനകള്‍ക്ക് വിധേയമായി അനുവദിച്ചു. അതിനായി വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ക്ക് മാര്‍ച്ച് 28-ന് മുമ്പായി സമര്‍പ്പിക്കണം. ഇതോടൊപ്പം പരീക്ഷ ഫീസ് അടക്കേണ്ടതില്ല. ഒരു പരീക്ഷക്ക് കുറഞ്ഞത് മൂന്ന്. അപേക്ഷകള്‍ ലഭിക്കുന്ന പക്ഷം ആയതിലേക്ക് പരീക്ഷ നടത്തിപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതാണ്.

എല്‍.എല്‍.ബി ഡിഗ്രി പരീക്ഷ
(ആന്വല്‍ സ്‌കീം) മേഴ്‌സി ചാന്‍സ് (1998-ന് മുമ്പുള്ളതും 1998 അഡ്മിഷനും) ഒന്നാം വര്‍ഷം(ത്രിവത്സരം), മൂന്നാം വര്‍ഷം(പഞ്ചവത്സരം) എല്‍.എല്‍.ബി ഡിഗ്രി പരീക്ഷകള്‍ ഏപ്രില്‍ മൂന്നിന് ആരംഭിക്കും. പരീക്ഷകേന്ദ്രം ഗവണ്‍മെന്റ് ലാ കോളജ് മാത്രമായിരിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും.
ബി.എ മ്യൂസിക്
പ്രാക്ടിക്കല്‍ പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബി.എ മ്യൂസിക് പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 13, 14 തീയതികളില്‍ കൊല്ലം ശ്രീ നാരായണ വനിത കോളജിലും മാര്‍ച്ച് 15, 16 തീയതികളില്‍ തിരുവനന്തപുരം ഗവ.വിമന്‍സ് കോളജിലും മാര്‍ച്ച് 15, 16 തീയതികളില്‍ നീറമണ്‍കര എന്‍.എസ്.എസ് വനിത കോളജിലും 9.30 മുതല്‍ 4.30 വരെ നടക്കും.
വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും

ബി.കോം പ്രാക്ടിക്കല്‍
2016 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ സി.ബി.എസ്.എസ് ബി.കോം പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 13, 15, 17 തീയതികളില്‍ അതാത് കോളജുകളില്‍ നടക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും.

കരിക്കുലം ഫെയര്‍
മാര്‍ച്ച് 15, 16 തീയതികളില്‍ സര്‍വകലാശാല സെനറ്റ് ഹാളില്‍ കരിക്കുലം ഫെയര്‍ സംഘടിപ്പിക്കുന്നു. പ്രസ്തുത ഫെയറില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ അദ്ധ്യാപകര്‍ക്ക് പാഠ്യപദ്ധതിയില്‍ ആവിഷ്‌കരിച്ചിട്ടുള്ള നൂതന ആശയങ്ങള്‍ പോസ്റ്റര്‍ മാധ്യമത്തില്‍ അവതരിപ്പിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.ശൂമര.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും. ഫോണ്‍: 9447043489.

എല്‍.എല്‍.ബി.
ത്രിവത്സര യൂനിറ്ററി പരീക്ഷ
എല്‍.എല്‍.ബി. ത്രിവത്സര യൂനിറ്ററി പരീക്ഷകള്‍ മാര്‍ച്ച് 27 മുതല്‍ ആരംഭിക്കും. മാര്‍ച്ച് ഏഴ് മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്. പരീക്ഷക്ക് പിഴകൂടാതെ മാര്‍ച്ച് 14 (50 രൂപ പിഴയോടെ മാര്‍ച്ച് 16, 250 രൂപ പിഴയോടെ മാര്‍ച്ച് 18) വരെ ഫീസടച്ച് അപേക്ഷിക്കാം.

പി.എച്ച്.ഡി. പ്രവേശന
പരീക്ഷ
പി.എച്ച്.ഡി. പ്രവേശനപരീക്ഷ ഏപ്രില്‍ രണ്ടിന് രാവിലെ പത്ത് മണി മുതല്‍ ഒരു മണി വരെ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.