2022 October 06 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

കേരള സര്‍വകലാശാലാ അറിയിപ്പുകള്‍- 23-03-2017

അപേക്ഷ ക്ഷണിച്ചു
തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ, പി.ജി. ഡിപ്ലോമ കോഴ്‌സുകളില്‍ താഴെപറയുന്ന വിഷയങ്ങളില്‍ ക്ലാസുകള്‍ എടുക്കാന്‍ അനുയോജ്യരായ റിസോഴ്‌സ് പഴ്‌സണ്‍സിന്റെ ഒരു പാനല്‍ തയാറാക്കുന്നു. അതത് വിഷയത്തില്‍ സ്‌പെഷലൈസേഷനും പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.ജോലി ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. യോഗ തെറാപ്പി, യോഗ ആന്റഡ് മെഡിറ്റേഷന്‍, കൗണ്‍സിലിങ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പബ്ലിക് സ്പീകിങ്, ലൈബ്രറി സയന്‍സ്, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, ലൈഫ് സ്‌കില്‍സ് എഡ്യൂക്കേഷന്‍, കരിയര്‍ കൗണ്‍സിലിങ്, ന്യൂസ് ജേണലിസം, കോംപയറിംഗ് ആന്റഡ് ആങ്കറിങ്, സോഫ്റ്റ് സ്‌കില്‍ ഡെവലപ്‌മെന്റ്, കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഏപ്രില്‍ മൂന്നിന് മുമ്പ് ഡയറക്ടര്‍, സി.എ.സി.ഇ.ഇ, കേരള സര്‍വകലാശാല, പി.എം.ജി.ജംഗ്ഷന്‍, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-23 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

ടൈംടേബിള്‍
ഏപ്രില്‍ ആറിന് ആരംഭിക്കുന്ന പാര്‍ട്ട് മൂന്ന് ബി.കോം ആന്വല്‍ സ്‌കീം പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി) .

എന്‍ട്രന്‍സ് പരീക്ഷ
പി.എച്ച്.ഡി.എന്‍ട്രന്‍സ് പരീക്ഷ-2016, ഏപ്രില്‍ രണ്ട് ഞായറാഴ്ച പത്ത് മണി മുതല്‍ ഒരു മണി വരെ വഴുതക്കാട് കോട്ടണ്‍ഹില്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടക്കുന്നതാണ്. പൊളിറ്റിക്കല്‍ സയന്‍സിനും പബ്ലിക് അഡ്മിനിസ്‌ട്രേഷനും വെവ്വേറെ ചോദ്യപേപ്പറുകള്‍ ആയിരിക്കും. മാര്‍ച്ച് 22 മുതല്‍ ഹാള്‍ടിക്കറ്റുകള്‍ ംംം.ൃലലെമൃരവ.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി എന്ന വെബ്‌സൈറ്റില്‍ . പരീക്ഷയ്ക്ക് പാര്‍ട്ട് എ-റിസര്‍ച്ച് മെത്തഡോളജി, പാര്‍ട്ട് ബി-ഐശ്ചിക വിഷയം എന്നീ രണ്ട് വിഭാഗങ്ങളുണ്ടായിരിക്കും. പരീക്ഷ പാസാകാന്‍ ഓരോ വിഭാഗത്തിനും 50 ശതമാനം മാര്‍ക്ക് നേടണം.

ഉത്തരവ് വെബ്‌സൈറ്റില്‍
ട്രാവന്‍കൂര്‍ എന്‍ജിനീയറിങ് കോളജിലെ നിലവിലെ ആറ്, എട്ട് സെമസ്റ്ററുകളിലെ വിദ്യാര്‍ഥികളെ മറ്റു സ്വകാര്യ കോളജുകളിലേക്ക് മാറ്റിയ ഉത്തരവ് സര്‍വകലാശാല വെബ്‌സൈറ്റില്‍.

പരീക്ഷ ഫലം
2016 ഓഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എ, സി.ബി.സി.എസ് (2010, 2011 ആന്റഡ് 2012 സ്‌കീം സപ്ലിമെന്ററി – 2013 അഡ്മിഷന് മുമ്പുള്ളത്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി) . സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഓണ്‍ലൈനായി ഏപ്രില്‍ 12 വരെ അപേക്ഷിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.