സൗജന്യ കോഴ്‌സ്
നിയമവകുപ്പ് പൂര്‍ണമായും സൗജന്യമായി നടത്തുന്ന മനുഷ്യാവകാശങ്ങളും കടമകളും എന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. അപേക്ഷയോടൊപ്പം പത്താംക്ലാസ്, പ്ലസ് ടു, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം മാര്‍ച്ച് 23-ാം തീയതിക്ക് മുന്‍പായി കാര്യവട്ടം നിയമവകുപ്പിന്റെ ഓഫിസില്‍ എത്തിക്കേണ്ടതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക്- 0471-2308936
എം.എ.എസ്.എല്‍.പി പരീക്ഷ
മാര്‍ച്ച് 30-ന് നടത്തുന്ന മൂന്നാം സെമസ്റ്റര്‍ എം.എ.എസ്.എല്‍.പി (പഴയ സ്‌കീമും സി.ബി.സി.എസ്.എസ് സ്‌കീമും) പരീക്ഷകള്‍ക്ക് പിഴകൂടാതെ മാര്‍ച്ച് 20 (50 രൂപ പിഴയോടെ മാര്‍ച്ച് 22, 250 രൂപ പിഴയോടെ മാര്‍ച്ച് 23) വരെ ഫീസടച്ച് അപേക്ഷിക്കാം.
Comments are closed for this post.