
വാചാ പരീക്ഷ
കേരള സര്‍വകലാശാല 2016 ഒക്‌ടോബറില്‍ നടത്തിയ ആറാം സെമസ്റ്റര്‍ എം.ബി.എല്‍ പരീക്ഷയുടെ വാചാ പരീക്ഷ മാര്‍ച്ച് 23 ന് രാവിലെ പത്ത് മണി മുതല്‍ സര്‍വകലാശാല ആസ്ഥാനത്തില്‍ നടത്തും.
പ്രാക്ടിക്കല്‍
കേരള സര്‍വകലാശാല ജനുവരി 2017-ല്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.സി.എ (റെഗുലര്‍ ആന്റ് സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച്-17 മുതല്‍ നടക്കും.
മാര്‍ക്ക്‌ലിസ്റ്റ്
കൈപ്പറ്റണം
കേരള സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2016 ജൂലൈ ഒഗസ്റ്റില്‍ നടത്തിയ എം.എ സോഷ്യോളജി പ്രീവിയസ്, ഫൈനല്‍ (റഗുലര്‍ റീ അപ്പിയറന്‍സ്) പരീക്ഷകളുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ മാര്‍ച്ച് 13, 14 തീയതികളില്‍ പാളയം എസ്.ഡി.ഇ ഓഫീസില്‍ നിന്ന് ഹാള്‍ടിക്കറ്റും, ഡ്രിഗി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ഹാജരാക്കി കൈപ്പറ്റണം.