2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവിസിലെ സംവരണം സുപ്രിംകോടതി ശരിവച്ചു

ന്യൂഡൽഹി • കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവിസിലെ (കെ.എ.എസ്) സംവരണം ചോദ്യംചെയ്തുള്ള ഹരജികൾ സുപ്രിംകോടതി തള്ളി. കേരള അഡ്മിനിസ്ട്രേറ്റീവ് സർവിസിലെ സ്ട്രീം രണ്ടിലും മൂന്നിലും സർക്കാർ സർവിസിൽ നിന്ന് എത്തുന്നവർക്ക് സംവരണം ബാധകമാക്കിയ സർക്കാർ നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരേ സമസ്ത നായർ സമാജം, ചില ഉദ്യോഗാർഥികൾ എന്നിവർ നൽകിയ ഹരജികളാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

കെ.എ.എസിൽ നേരിട്ട് പ്രവേശനം ലഭിക്കാൻ അപേക്ഷ നൽകുന്നവർക്കും സർക്കാർ സർവിസിൽ നിന്ന് കെ.എ.എസിലേക്ക് പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്നവർക്കും പരീക്ഷയും ഇന്റർവ്യൂവും പാസാകേണ്ടതുണ്ടെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ഒരിക്കൽ സംവരണം ലഭിച്ചവർക്ക് വീണ്ടും സംവരണ ആനുകൂല്യം ലഭിക്കുന്നുവെന്ന വാദം അംഗീകരിക്കാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി. സർക്കാർ സർവിസിലുള്ളവർക്ക് കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവിസിലും സംവരണം ഏർപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചിരുന്നു.
കേസിൽ മൈനോരിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റും കക്ഷിചേർന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.