സപ്ലിമെന്ററി പരീക്ഷ
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം ഒക്‌ടോബറില്‍ നടത്തുന്ന പി.ജി.ഡി.ഡി.എന്‍, പി.ജി.ഡി.എ.പി, പി.ജി.ഡി.സി.എ.എഫ്.സി, പി.ജി.ഡി.ബി.ടി ഡിപ്ലോമ കോഴ്‌സുകളുടെ സപ്ലിമെന്ററി പരീക്ഷക്കുള്ള വിജ്ഞാപനവും വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി) ലഭിക്കും.
പി.ജി പ്രവേശന പരീക്ഷ
കാര്യവട്ടം കാംപസിലെ നിയമ വകുപ്പിന്റെ കീഴിലുള്ള ഏകവത്സര എല്‍.എല്‍.എം പി.ജി കോഴ്‌സിന് പ്രവേശന പരീക്ഷ എഴുതിയവര്‍ അവരവരുടെ ബിരുദതല മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനുള്ള അവസാന തിയതി ഓഗസ്റ്റ് 30 വരെ നീട്ടി.
പ്രാക്ടിക്കല്‍
ജൂലൈയില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് & കാറ്ററിങ് ടെക്‌നോളജിയുടെ (2011 സ്‌കീം) (ബി.എച്ച്.എം) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് 16, 17 തിയതികളില്‍ അതാത് കോളജുകളില്‍ വച്ച് നടത്തും.
Comments are closed for this post.