
പരീക്ഷ
കേരള സര്‍വകലാശാല നടത്തുന്ന ഒന്നാം സെമസ്റ്റര്‍ (ത്രിവത്സരം), അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി (പഞ്ചവത്സരം – 2011-12-ന് മുമ്പുള്ള അഡ്മിഷന് – കോമണ്‍ ഫോര്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ ഏപ്രില്‍ 27-ന് ആരംഭിക്കും. പരീക്ഷകള്‍ക്ക് പിഴകൂടാതെ ഏപ്രില്‍ ആറ് (50 രൂപ പിഴയോടെ ഏപ്രില്‍ 10, 125 രൂപ പിഴയോടെ ഏപ്രില്‍ 12) വരെ ഫീസടച്ച് അപേക്ഷിക്കാം. മേഴ്സി ചാന്‍സ് വിദ്യാര്‍ഥികള്‍ പരീക്ഷാഫീസിന് പുറമേ മേഴ്സി ചാന്‍സ് ഫീസായി 2000 രൂപയും സി.വി.ക്യാംപ് ഫീസായി 200 രൂപയും അടക്കണം.
രണ്ടണ്ടാം സെമസ്റ്റര്‍, നാലാം സെമസ്റ്റര്‍ എല്‍.എല്‍.ബി (പഞ്ചവല്‍സരം – 2011-12-ന് മുമ്പുള്ള അഡ്മിഷന് – കോമണ്‍ ഫോര്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ യഥാക്രമം മെയ് 8,15 തീയതികളില്‍ ആരംഭിക്കും. പരീക്ഷകള്‍ക്ക് പിഴകൂടാതെ ഏപ്രില്‍ ആറ് (50 രൂപ പിഴയോടെ ഏപ്രില്‍ 10, 125 രൂപ പിഴയോടെ ഏപ്രില്‍ 12) വരെ ഫീസടച്ച് അപേക്ഷിക്കാം.
മേഴ്സി ചാന്‍സ് വിദ്യാര്‍ഥികള്‍ പരീക്ഷാഫീസിന് പുറമേ മേഴ്സി ചാന്‍സ് ഫീസായി 2000 രൂപയും സി.വി.ക്യാംപ് ഫീസായി 200 രൂപയും അടക്കണം.
മൂന്നാം സെമസ്റ്റര്‍(ത്രിവത്സരം), ഏഴാം സെമസ്റ്റര്‍ എല്‍.എല്‍.ബി (പഞ്ചവല്‍സരം – 2011-12-ന് മുമ്പുള്ള അഡ്മിഷന് – കോമണ്‍ ഫോര്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ ഏപ്രില്‍ 17-ന് ആരംഭിക്കും. പരീക്ഷകള്‍ക്ക് പിഴകൂടാതെ ഏപ്രില്‍ നാല് (50 രൂപ പിഴയോടെ ഏപ്രില്‍ ആറ്, 125 രൂപ പിഴയോടെ ഏപ്രില്‍ ഏഴ്) വരെ ഫീസടച്ച് അപേക്ഷിക്കാം. മേഴ്സി ചാന്‍സ് വിദ്യാര്‍ഥികള്‍ പരീക്ഷാഫീസിന് പുറമേ മേഴ്സി ചാന്‍സ് ഫീസായി 2000 രൂപയും സി.വി.ക്യാംപ്് ഫീസായി 200 രൂപയും അടക്കണം.
പരീക്ഷാ ഫലം
2016 മെയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ പഞ്ചവത്സര ബി.എബി.കോം,ബി.ബി.എ ,എല്‍.എല്‍.ബി പരീക്ഷാഫലം വെബ്സൈറ്റില്‍ (ംംം.സലൃമഹമൗിശ്ലൃശെ്യേ.മര.ശി).
എന്‍ട്രന്‍സ് പരീക്ഷ
ഏപ്രില്‍ രണ്ടണ്ട് ഞായറാഴ്ച തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് സര്‍വകലാശാല നടത്തുന്ന പി.എച്ച്.ഡി.എന്‍ട്രന്‍സ്-2016 പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ വെബ്സൈറ്റില്‍ . പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പി.എച്ച്വി.എച്ച് കുട്ടികള്‍ കൂടുതല്‍ സഹായങ്ങള്‍ക്കായി മാര്‍ച്ച് 30-ന് മുന്‍പ് എസി.ബി ഒന്നാം സെക്ഷനില്‍ രജിസ്റ്റര്‍ നമ്പര്‍ സഹിതം ബന്ധപ്പെടേണ്ടണ്ടതാണ്. ഫോണ്‍: 0471-2386484.