2023 January 27 Friday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

കേരളാ സര്‍വകലാശാലാ അറിയിപ്പുകള്‍- 21-03-2017

പരീക്ഷ അപേക്ഷ

മെയ് മാസത്തില്‍ ആരംഭിക്കുന്ന ഒന്നും രണ്ടും വര്‍ഷ ബി.കോം (ആന്വല്‍ സ്‌കീം) പാര്‍ട്ട് ഒന്ന്, രണ്ട് സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ മാര്‍ച്ച് 25 (50 രൂപ പിഴയോടെ മാര്‍ച്ച് 29, 250 രൂപ പിഴയോടെ മാര്‍ച്ച് 31) വരെയും അപേക്ഷിക്കാം. 2014 അഡ്മിഷന്‍ മുതലുള്ളവര്‍ (ംംം.റല.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി എന്ന വെബ്‌സൈറ്റ് മുഖേന) ഓണ്‍ലൈനായി മാത്രം അപേക്ഷിക്കണം. സപ്ലിമെന്ററി പരീക്ഷയെഴുതിയവര്‍ക്ക് പരീക്ഷാഫലം വന്നതിന് ശേഷം അപേക്ഷിക്കാം.

പരീക്ഷാഫലം

2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.എസ്‌സി ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്‌സി കെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി, ബി.എസ്‌സി എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് ആന്‍ഡ് വാട്ടര്‍ മാനേജ്‌മെന്റ് (ഗ്രൂപ്പ് ടു (എ) കോഴ്‌സുകളുടെ (2013-ന് മുമ്പുള്ളത്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും.

2016 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ബി.എല്‍. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി മാര്‍ച്ച് 31.

പരീക്ഷകള്‍ മാറ്റിവച്ചു

മാര്‍ച്ച് 27 മുതല്‍ 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും സര്‍വകലാശാല യുവജനോത്സവം നടക്കുന്നതിനാല്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ടൈംടേബിള്‍

വിദൂരവിദ്യാഭ്യാസ വിഭാഗം ഏപ്രില്‍ നാലിന് ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ബി.എ സപ്ലിമെന്ററി (2013, 2014 അഡ്മിഷന്‍) പരീക്ഷ ടൈംടേബിള്‍ കേരള സര്‍വകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍ നിന്നും ലഭിക്കും.

ട്യൂഷന്‍ഫീസ് ആനുകൂല്യം കൈപറ്റണം

വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ 2008, 2009, 2010 അദ്ധ്യയനവര്‍ഷങ്ങളില്‍ വിവിധ കോഴ്‌സുകളില്‍ അഡ്മിഷന്‍ നേടിയിട്ടുള്ള എസ്‌സിഎസ്ടിഒ.ഇ.സി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ ട്യൂഷന്‍ഫീസ് ആനുകൂല്യങ്ങള്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ സഹിതം വന്ന് മാര്‍ച്ച് 30-ന് മുമ്പായി പാളയം എസ്.ഡി.ഇ ഓഫീസില്‍ നിന്ന് കൈപറ്റണം. മാര്‍ച്ച് 30-ന് ശേഷമുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്നും തുക ഗവണ്‍മെന്റിലേക്ക് തിരിച്ചടക്കുന്നതായിരിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.