2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കേരളാ പൊലിസും ന്യൂജെന്‍ സ്റ്റൈലില്‍

തിരുവനന്തപുരം: യുവാക്കളുടെ ഹരമായ ന്യൂജെന്‍ ബൈക്കുകള്‍ ഇനി കേരളാ പൊലിസിനും. അവഞ്ചര്‍ 150, പള്‍സര്‍ 220 എന്നീ രണ്ടു മോഡലുകളിലായി 50 ബൈക്കുകള്‍ മാര്‍ച്ച് അവസാനത്തോടെ നിരത്തിലിറക്കും.

അവഞ്ചറിന്റെ കൂടിയ വേഗം മണിക്കൂറില്‍ 110 കിലോമീറ്ററും പള്‍സറിന്റേത് 130 കിലോമീറ്ററുമാണ്. ഇപ്പോള്‍ ബജാജ് പള്‍സര്‍ 220, ടി.വി.എസ് അപ്പാച്ചെ, 180 ഹീറോ കരിസ്മ ആര്‍, ഹീറൊ അച്ചീവര്‍ 150 എന്നിവയാണ് കേരളാ പൊലിസ് ഉപയോഗിക്കുന്നത്.
പുറമെ 100 സിസി വിഭാഗത്തില്‍പ്പെടുന്ന സുസുക്കി ഹയാതെ, ഹീറോ എച്ച്.എഫ് ഡീലക്‌സ്, ഹോണ്ട ആക്ടീവ, ഹീറോ പ്ലഷര്‍ എന്നിവയും ഉപയോഗിക്കുന്നുണ്ട്.
വി.വി.ഐ.പി എസ്‌കോര്‍ട്ട്, ഹൈവേ പട്രോളിങ്, റാപ്പിഡ് ആക്ഷന്‍ഫോഴ്‌സ് എന്നിവയുടെ സേവനത്തിനായി ഇരുചക്ര വാഹനങ്ങള്‍ കേരളാ പൊലിസ് ഉപയോഗിക്കുന്നില്ല.
ടാറ്റ സഫാരി, ടൊയോട്ട ഇന്നോവ തുടങ്ങിയ കാറുകളാണ് ഇത്തരം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.