
കാരണം വ്യക്തിപരമെന്ന് വിശദീകരണം
തിരുവനന്തപുരം: യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗത്തില്‍നിന്നു കേരള കോണ്‍ഗ്രസ് (എം) വിട്ടുനിന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ പാര്‍ട്ടി യോഗത്തിനു വരില്ലെന്നാണ് ചെയര്മാന് കെ.എം മാണി യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചത്.
എന്നാല്‍ ബാര്‍ കോഴക്കേസില്‍ കോണ്‍ഗ്രസുമായി തുടരുന്ന ശീതസമരത്തിന്റെ തുടര്‍ച്ചയാണ് കേരള കോണ്‍ഗ്രസിന്റെ പിന്മാറ്റം എന്നാണറിവ്. പാര്‍ട്ടി പ്രതിനിധികളും നേതൃയോഗത്തിനെത്തിയില്ല.
ബാര്‍ കോഴക്കേസില്‍ മാണിയെ കുടുക്കുകയായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് (എം) നേരത്തെ ആരോപിച്ചിരുന്നു. ആരാണിതിനു പിന്നിലെന്ന് അറിയാമെന്നും എന്നാല്‍ ആരുടെയും പേരെടുത്ത് പറയുന്നില്ലെന്നും മാണി പറഞ്ഞിരുന്നു.
മാണിക്കെതിരേയുള്ള ബാര്‍കോഴ ഗൂഢാലോചനക്കുപിന്നില്‍ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെന്ന് പേരെടുത്ത് പറയാതെ കേരളാ കോണ്‍ഗ്രസ് മുഖപത്രത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മാറ്റി മറ്റൊരാള്‍ മുഖ്യമന്ത്രിയാകാന്‍ നടത്തിയ ഗൂഢശ്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്തതിനാണ് കെ.എം.മാണിയെ ഗൂഢാലോചനയ്ക്കും കേസിനും ഇരയാക്കിയതെന്ന് ലേഖനം ആരോപിച്ചിരുന്നു.
Comments are closed for this post.