2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കേരളത്തിലെ ടൂറിസം മേഖലകളുടെ ദുരവസ്ഥ

മുഹമ്മദ് ശിഹാബുദ്ധീന്‍

കേരള ഫിനാന്‍സ് മിനിസ്റ്റര്‍ തോമസ് ഐസക് ഈ ബഡ്ജറ്റിലും മാറ്റി വച്ചിട്ടുണ്ട് 100 കോടി രൂപ ടൂറിസം സെക്റ്ററിന്. കോടിക്കണക്കിന് രൂപ പാവപ്പെട്ടവന്റെ പിച്ച ചട്ടിയില്‍ കയ്യിട്ട് വാരി ചെയ്യുന്ന പ്രൊജക്ടുകള്‍ ആര്‍ക്ക് വേണ്ടി?  ജനങ്ങള്‍ക്ക് അത് കൊണ്ട് ഉപകാരമില്ലെന്ന് കെ.ടി.ഡി.സി യുടെ പ്രൊജക്ടുകള്‍ സാക്ഷി !  കഴിഞ്ഞ ദിവസങ്ങളില്‍  കോഴിക്കോട് ബീച്ച്, ബേപ്പൂര്‍ പുലിമുട്ട് എന്നിവ സന്ദര്‍ശിക്കുകയുണ്ടായി.

IMG-20160728-WA0024

കേരളത്തിലെ ഒരു പ3ര ന്‍ എന്ന നിലയില്‍ നാണക്കേട്  തോന്നി. എന്താണവിടുത്തെ അവസ്ഥ. സന്ദര്‍ശകര്‍ക്ക് ഉപയോഗിക്കാനുള്ള ടോയ്‌ലറ്റ്  റൂഫില്ലാത്തത്, വെള്ളമോ എന്തൊക്കെയോ പ്രാണികള്‍ നിറഞ്ഞതും ദുര്‍ഗന്ധം വമിക്കുന്നതും.(ഓര്‍ക്കുക പകര്‍ച്ചവ്യാധികളെ പേടിച്ച് ജീവിക്കുന്ന നാളുകളിലാണ് നാം ഉള്ളത്.)  ആധുനിക രീതിയില്‍ ഡിസൈന്‍ ചെയ്ത കെട്ടിടം തുരുമ്പെടുത്ത്  നശിച്ച്ക്കൊണ്ടിരിക്കുന്നു.

 

 

മുത്രമൊഴിക്കുന്നതിന് 3 രൂപ വാങ്ങാന്‍ ഇപ്പൊഴും അവിടെ ആളുണ്ട്,കടല്‍ തീരത്ത് സന്ദര്‍ശകര്‍ക്ക് വിശ്രമക്കാന്‍ തയാറാക്കിയ ലോകോത്തര ഹട്ട്കളുടെ കഥയും വിത്യസ്തമല്ല. ഒരൊറ്റ എണ്ണത്തിന് റൂഫില്ല. തുരുമ്പെടുത്ത് നശിച്ചു കൊണ്ടിരിക്കുന്നു. അവിടെ ഉള്ള ഫുഡ് കോര്‍ട്ടിലൊക്കെ ആരോഗ്യ വകുപ്പ് കയറിയിട്ട് പതിറ്റാണ്ടുകളായി കാണും.

   കോഴിക്കോട് നിന്ന് നേരെ പോയത് ബേപ്പൂര്‍ പുലിമുട്ടിലേക്ക്, കോടികള്‍ ചിലവഴിച്ച് ലോകോത്തര രീതിയില്‍ അണിയിച്ചൊരുക്കിയ സ്ഥലം. ഇന്നതിന്റെ അവസ്ഥ ഒന്ന് കാണേണ്ടത് തന്നെയാണ്, മാറി മാറി ഭരിക്കുന്ന ഗവണ്‍മെന്റുകളുടെ കെടുകാര്യസ്ഥതയുടെ ജീവിക്കുന്ന സ്മാരകമാണവിടം.

വൈദ്യുത വിളക്കുകള്‍  എല്ലാം പൊട്ടിപ്പൊളിഞ്ഞ് നാമാവശേഷമായി, കെടുകാര്യസ്ഥത വിളിച്ചോതുന്ന കവാടം. കോഴിക്കോട് ബീച്ചിേലതിനെക്കാള്‍ ഭീകരമാണ് കെട്ടിടങ്ങളുടെ അവസ്ഥ, പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്ന് കിടക്കുന്നു. രാത്രിയായാല്‍ സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമാണത്രെ അവിടം. വൃത്തി എന്നുള്ള പദം കേട്ടിട്ടെ ഇല്ലാത്ത  ഭക്ഷണ വണ്ടികള്‍  ,.
20160726_153706(1)
    സൃഹുത്തുക്കളെ കേരളത്തിന്റെ ടൂറിസം വികസനമെന്ന് പറഞ്ഞ്  നാട്ടുകാരുടെ മുതല്‍ കൊള്ളയടിക്കുന്ന വെള്ളാനയാണ് കെ.ടി.ഡി.സി  എന്ന് തോന്നിപ്പോകുന്നു. കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് സ്ഥലങ്ങളിലെ സ്ഥിതി ഇതാണെങ്കില്‍ സംശയം വേണ്ട സംസ്ഥാനമൊന്നാകെ  ഇത് തന്നെ ആയിരിക്കും സ്തിതി.
   
          എന്ത് കൊണ്ട് ഈ സ്ഥിതി വന്നു എന്നതിന് അധികാരികള്‍ ഉത്തരം പറഞ്ഞെ പറ്റു…. എന്തിന്റെ കുറവുണ്ടായിട്ടാണ്  കോഴിക്കോടും  ബേപ്പുരും ഈ സ്തിഥി? വൈകുന്നേരമായാല്‍ സന്ദര്‍ശക പ്രവാഹമില്ലെ രണ്ടിടത്തും? കോഴിക്കോട് ബീച്ചിലെ ആ ടോയ്‌ലറ്റില്‍ നിന്നും ലഭിക്കുന്ന ഒരു മാസത്തെ വരുമാനം ഉണ്ടായിരുന്നെങ്കില്‍ അവ മെയിന്റനന്‌സ് നടത്തി ശരിയായ രീതിയില്‍ നടത്തിക്കൊണ്ട് പോകാമായിരുന്നില്ലെ?  എന്തിന് വേണ്ടിയാണ് നിങ്ങള്‍ ഈ പൊതുമുതല്‍ ഇങ്ങനെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്?  ആരാണിതിനുത്തരവാദികള്‍?  ഈ കെടു കാര്യസ്തതകള്‍ക്കെതിരെ പൊതുജന വികാരം ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു.  

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.