2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കേരളത്തിലെ കോവിഡ് വ്യാപനം: പ്രവാസികളും ജാഗ്രത പാലിക്കുക-കെ.ഐ.സി

 
 
കുവൈത്ത് സിറ്റി : കേരളത്തില്‍  കോവിഡ് വ്യാപനം വര്‍ദ്ധിച്ച് വരുന്ന നിലവിലെ
സാഹചര്യം പരിഗണിച്ച് നാടണയുന്ന പ്രവാസികളും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍  അഭ്യര്‍ത്ഥിച്ചു.
 
സര്‍ക്കാറിന്റെയും, ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് കൊണ്ട് നിശ്ചയിച്ച ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ ഗള്‍ഫില്‍ നിന്നും മറ്റു പ്രദേശങ്ങളില്‍ നിന്നും നാട്ടിലേക്ക് തിരിച്ച് വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
 
വര്‍ഷങ്ങള്‍ക്ക് ശേഷം നട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സ്വന്തം കുടുംബങ്ങളെ നേരില്‍ കാണാനും അവരോടൊപ്പം ചേരാനുമുളള ആഗ്രഹവും സ്വാഭാവികമാണ്. എങ്കിലും സ്വന്തം കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷ പരിഗണിച്ച് എല്ലാ വിധ മുന്‍കരുതലുകളുമെടുത്ത് ബന്ധപ്പെട്ടവരുടെ ആശങ്കള്‍ അകറ്റേണ്ടതുണ്ട്.
 
രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടമല്ലെങ്കില്‍ പോലും കോവിഡ് പോസിറ്റീവ് ആകാനുളള സാധ്യത തള്ളികളയാനാവില്ല. ഒരു വ്യക്തിയുടെ ചെറിയ പിഴവ് പോലും കൂടുതല്‍ പേരിലേക്ക് രോഗ വ്യാപനം നടക്കാന്‍ കാരണമായേക്കാവുന്നതാണ്.
 
നിലവില്‍ ഗള്‍ഫ് നാടുകളിലും മറ്റും ജോലിയുമായി ബന്ധപ്പെട്ടും, ആരോഗ്യ സംബന്ധമായും വലിയ പ്രതിസന്ധികള്‍ നേരിടാത്ത പ്രവാസികള്‍ താത്കാലികമായെങ്കിലും അവരുടെ യാത്രകള്‍ മാറ്റിവെച്ച് ,അതത് നാടുകളില്‍ തന്നെ തുടരാനുളള ശ്രമങ്ങള്‍  നടത്തണമെന്നും കെ.ഐ.സി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News