കണ്ണൂർ
കേരളത്തിലെ അന്തരീക്ഷം മോശമാക്കാൻ ആരെയും അനുവദിക്കില്ലെന്നു മുസ് ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്വം രാജ്യസേവയും കൂടിയാണ്. കലുഷിതമായ ഇത്തരം ഘട്ടത്തിൽ രാജ്യസേവയ്ക്കായി ഇറങ്ങേണ്ട സമയമാണിതെന്നും ഉത്തരവാദിത്വ ബോധത്തോടെയാണ് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ജില്ലാതല മത, സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്നവരെ പങ്കെടുപ്പിച്ച് നടത്തിയ സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു തങ്ങൾ. സൗഹൃദ സംഗമത്തിന്റെ തുടർച്ചയെന്ന നിലയിൽ താഴെത്തട്ടിൽ എല്ലാവിഭാഗത്തെയും ഒരുമിപ്പിക്കാൻ മുസ് ലിം ലീഗ് നേതൃത്വം നൽകും.
വളരെ ന്യൂനപക്ഷ വിഭാഗമാണു പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. അവർക്കെതിരേ മൗനം പാലിക്കുകയല്ല ബുദ്ധി. പൊതുരംഗത്തെ കൂട്ടായ്മകളും ഒരുമിച്ചിരിക്കലും കുറഞ്ഞു. അതു ദുരുപയോഗം ചെയ്ത് വിഷലിപ്തമായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുകയാണ്. പഴയതുപോലെ ഒരുമിച്ചിരിക്കുന്ന രീതിയിലേക്ക് എല്ലാവരും മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മുസ് ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി. ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.എം.എ സലാം, മത, സമൂഹിക രംഗത്തെ പ്രമുഖർ സംസാരിച്ചു.
Comments are closed for this post.