ന്യുഡല്‍ഹി: അടുത്ത തവണ കേരളത്തിലും ബി.ജെ.പി സര്‍ക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സംസ്ഥാനത്ത് ഗുസ്തി, മറ്റൊരിടത്ത് ദോസ്തി എന്ന നിലപാട് ബി.ജെ.പിക്കില്ലെന്നും ഇത് കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടു സംസാരിക്കവേ മോദി പറഞ്ഞു. തെരഞ്ഞെടുപ്പ് ജയം കഠിന പ്രയത്‌നത്തിന്റെ ഫലമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷങ്ങള്‍ ബി.ജെ.പിക്കൊപ്പമാണെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഒപ്പമുണ്ട്. നാഗാലാന്‍ഡിലും മേഘാലയയിലും ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വോട്ടും ബിജെപിക്ക് ലഭിച്ചുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
വടക്ക് കിഴക്കന് സംസ്ഥാനങ്ങളിലെ വിജയം കേരളത്തിലും ആവര്‍ത്തിക്കും. ചെറിയ സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്നവര്‍ എങ്ങനെ ഇന്ത്യയെ ഒന്നിപ്പിക്കുമെന്ന് ചോദിച്ച മോദി, പ്രതിപക്ഷത്തെ പരിഹസിച്ചു. ഇതുവരെ പ്രതിപക്ഷം ഇവിഎമ്മിനെ കുറ്റം പറയുന്നത് കണ്ടില്ലെന്നായിരുന്നു മോദിയുടെ വിമര്‍ശനം.
മോദി മരിക്കട്ടെ എന്നാണ് ചിലര്‍ പറയുന്നത്, എന്നാല്‍ മോദി പോവല്ലേ എന്നാണ് ജനം പറയുന്നത്.
വടക്കുകിഴക്കന് സംസ്ഥാനങ്ങള്‍ ദില്ലിയില്‍ നിന്നും ഞങ്ങളുടെ മനസില്‍ നിന്നും ഇപ്പോള്‍ അകലെയല്ല. ദില്ലിയും വടക്കുകിഴക്കന് സംസ്ഥാനങ്ങളും തമ്മില്‍ പാലം പണിയാനായി, ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് മാറ്റത്തിന്റെ സമയമാണെന്ന് കൂട്ടിച്ചേര്‍ത്ത ബി.ജെ.പിയെ തെരഞ്ഞെടുത്ത എല്ലാവര്‍ക്കും നന്ദിയും അറിയിച്ചു.
Comments are closed for this post.