2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ സെക്രട്ടറി എറണാകുളത്ത്

 

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ സെക്രട്ടറി മധുസൂദന ഗുപ്ത എറണാകുളത്ത് സന്ദര്‍ശനം നടത്തി. കലക്ടര്‍ എസ്.സുഹാസുമായി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു.
രാവിലെ പത്തു മണിക്ക് കലക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗത്തിലെത്തിയ അദ്ദേഹം വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധനകള്‍ നിരീക്ഷിക്കുന്നതിനായി ഏര്‍പ്പെടുത്തിയ വെബ് കാസ്റ്റിങ് കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു.
തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധനകള്‍ നടക്കുന്ന കുഴിക്കാട്ടുമൂലയിലെ വെയര്‍ഹൗസ് ഗോഡൗണിലും സന്ദര്‍ശനം നടത്തി. പരിശോധനകളുടെ ഗുണമേന്മ നിരീക്ഷിച്ച അദ്ദേഹം മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.