കണ്ണൂര്‍: എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനു മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കെ സുധാകരന്റെ പരാമര്‍ശം പ്രകോപനപരമാണെന്നും രക്തസാക്ഷിയായ ധീരജിനെ ഇനിയും അപമാനിക്കരുതെന്നും കോടിയേരി ആവശ്യപ്പെട്ടു. ധീരജിന്റെ വീട്ടില്‍ എത്തി അനുശോചനം അറിയിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരാള്‍ കൊല്ലപ്പെട്ടാല്‍ സന്തോഷിക്കുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമാണെന്നും കോണ്‍ഗ്രസ് സെമി കേഡര്‍ ആകുന്നത് കൊലപാതകം നടത്തിയാണോ എന്നും കോടിയേരി ചോദിച്ചു. ഈ കൊലപാതകം ആസൂത്രിതമായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതകം നടന്ന സ്ഥലത്ത് യാതൊരു സംഘര്‍ഷവും നടന്നിട്ടില്ല. പുറത്ത് നിന്ന് വന്ന ആളുകളാണ് ധീരജിനെ കൊല നടത്തിയത്. യൂത്ത് കോണ്‍ഗ്രസിന്റെ ഒരു സംഘം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകം എന്ന നിലയില്‍ കേസിന് വലിയ പ്രധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുറത്ത് നിന്നുള്ളവര്‍ വന്നാണ് കൊലപാതകം നടത്തിയത്. ഗൗരവതരമായ അന്വേഷണം സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് സ്വീകരിക്കണം. കൊലപാതകക്കേസിലെ പ്രതി എറണാകുളത്തേക്ക് ബസില്‍ സഞ്ചരിക്കുമ്പോഴാണ് അസ്റ്റിലായത്. എറണാകുളത്ത് ഒളിസങ്കേതം ഒരുക്കാന്‍ ശ്രമിച്ചത് ആരെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments are closed for this post.