2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കെ.ടി ജലീൽ എം.ജിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെട്ടെന്ന് മുൻ രജിസ്ട്രാർ

   

കോട്ടയം
മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീൽ എം.ജി സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ അനധികൃത ഇടപെടൽ നടത്തിയിരുന്നതായി മുൻ രജിസ്ട്രാർ എം.ആർ ഉണ്ണി.
ഇത് ചോദ്യം ചെയ്തതിന്റെ പേരിലുണ്ടായ വ്യക്തിവിരോധത്തെ തുടർന്ന് തനിക്ക് കൂടി സംവിധാന പങ്കാളിത്തമുള്ള സർവകലാശാലയുടെ സിനിമ വെളിച്ചം കാണാൻ മന്ത്രി സമ്മതിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ മന്ത്രിയോ ദൂതന്മാരോ നിരന്തരം ഇടപെട്ടു. എതിർപ്പ് അറിയിച്ചപ്പോൾ വ്യക്തിവിരോധമായി. ഇത് ലഹരി ഉപയോഗത്തിനെതിരേ 60 ലക്ഷം രൂപ മുടക്കി നിർമിച്ച ”ട്രിപ്പ്” എന്ന സിനിമയുടെ പ്രദർശനാനുമതി നിഷേധിക്കുന്നതിൽ വരെയെത്തി.
സിനിമ റിലീസ് ചെയ്തെങ്കിലും ജലീൽ തുടർ നടപടികൾ നിർത്തിവയ്പ്പിച്ചു. ഒരു കോളജിലും ചിത്രം റിലീസ് ചെയ്തില്ല.
പ്രായപരിധിയുടെ പേരിൽ രജിസ്ട്രാർമാരെ ഒറ്റദിവസം കൊണ്ട് പിരിച്ചുവിട്ട ജലീലിന്റെ നടപടിക്ക് പിന്നിലും വ്യക്തിവിരോധമായിരുന്നുവെന്ന് മുൻ രജിസ്ട്രാർ ആരോപിച്ചു. അറിവില്ലാത്തവർ മന്ത്രിമാരാകുമ്പോൾ ഭരണനിയന്ത്രണം മറ്റു ചിലർ ഏറ്റെടുക്കും. അൽപന്മാർ ചില സ്ഥാനങ്ങളിൽ വന്നിരിക്കുമ്പോഴുള്ള പ്രശ്നമാണ് അന്ന് ഉണ്ടായതെന്നും അദ്ദേഹം പരിഹസിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.