
ആലപ്പുഴ: കെ.എസ്.എഫ്.ഇ വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ പരസ്യമായി തള്ളിപ്പറഞ്ഞ് മന്ത്രി ജി. സുധാകരന്. കെ.എസ്.എഫ്.ഇയില്‍ ധനമന്ത്രി അറിയാതെ വിജിലന്‍സ് പരിശോധന നടത്തിയ സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി . വിജിലന്‍സ് പരിശോധന നടത്തിയതില്‍ ദുഷ്ടലാക്കില്ല. തന്റെ വകുപ്പില്‍ അടക്കം പരിശോധന നടന്നാല്‍ സന്തോഷമുണ്ട്. നേരത്തെയും തന്റെ വകുപ്പുകളില്‍ റെയ്ഡുകള്‍ നടന്നിട്ടുണ്ട്. മന്ത്രിയായ താന്‍ അന്ന് റെയ്ഡുകളൊന്നും അറിഞ്ഞിട്ടില്ല. അറിയേണ്ട കാര്യവുമില്ല. ചില ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിച്ചെങ്കിലേ മതിയാകൂ.വിജിലന്‍സ് കെ.എസ്.എഫ്.ഇയില്‍ റെയ്ഡ് നടത്തിയതിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതാണ് ശരി. കെ.എസ്.എഫ്. ഇക്ക് ഒന്നും സംഭവിക്കില്ല. രാഷ്ട്രീയ ശത്രുക്കളെ തിരിച്ചറിയാം. എന്നാല്‍ കൂടെ നിന്ന് കണ്ണ് ഇറുക്കുന്നവരെ തിരിച്ചറിയണമെന്നും സുധാകരന് പറഞ്ഞു.