2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കെ.എസ്.ഇ.ബി തർക്കം മന്ത്രിയെയും ചെയർമാനെയും പരിഹസിച്ച് സി.ഐ.ടി.യു

തിരുവനന്തപുരം
വൈദ്യുതി മന്ത്രിയെയും ബോർഡ് ചെയർമാനെയും പരിഹസിച്ച് സി.ഐ.ടി.യു. പാലക്കാട്ട് കൊതുമ്പിനു മുകളിൽ കൊച്ചങ്ങ വളരുകയാണെന്നാണ് സംസ്ഥാന സെക്രട്ടറി കെ.എസ് സുനിൽ കുമാറിന്റെ പരിഹാസം.
വൈദ്യുതി വകുപ്പിന്റെ ചുമതല ഈ മന്ത്രി ഏറ്റെടുത്ത ശേഷമാണിത്. വകുപ്പിനെ കുറിച്ച് അറിയില്ലെങ്കിൽ ഇട്ടിട്ടു പോകണം. മുന്നണി മര്യാദ കൊണ്ട് കൂടുതൽ പറയുന്നില്ലെന്നും സുനിൽ കുമാർ പറഞ്ഞു.
ചില സംഘടനകളുടെ താൽപര്യത്തിനു വേണ്ടി നിൽക്കുന്ന അരസംഘിയാണ് ബോർഡ് ചെയർമാൻ ബി.അശോക്. ജാസ്മിൻ ബാനുവിനെതിരായ ചെയർമാന്റെ പരാമർശം ശരിയോ തെറ്റോ എന്ന് മന്ത്രി വ്യക്തമാക്കണം. ചെയർമാനെ സസ്‌പെൻഡ് ചെയ്യാൻ മന്ത്രി തയാറാകണമെന്നും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. പരാമർശം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി സി.ഐ.ടി.യു രംഗത്തെത്തി. വകുപ്പ് ഭരിക്കുന്നത് ചെയർമാനാണോ മന്ത്രിയാണോ എന്ന് വ്യക്തമാക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും ഇട്ടിട്ടു പോകണമെന്ന് പറഞ്ഞിട്ടില്ലെന്നും സി.ഐ.ടി.യു വിശദീകരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.