2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കെ.എസ്.ആര്‍.ടി.സി ഹിതപരിശോധന: 97.73 ശതമാനം പേര്‍ വോട്ട് ചെയ്തു

 
 
 
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി സംഘടനകളുടെ അംഗീകാരത്തിനു വേണ്ടി നടത്തിയ ഹിതപരിശോധനയില്‍ 97.73 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 
വോട്ടവകാശമുണ്ടായിരുന്ന 27,471 വോട്ടര്‍മാരില്‍ 26,848 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. സംസ്ഥാന വ്യാപകമായി 100 ബൂത്തുകളാണ് സജ്ജമാക്കിയിരുന്നത്. തലസ്ഥാന ജില്ലയിലായിരുന്നു കൂടുതല്‍ വോട്ടര്‍മാരും ബൂത്തുകളുമുണ്ടായിരുന്നത്. 23 ബൂത്തുകളിലായാണ് തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടന്നത്.
സോണ്‍ തിരിച്ചുള്ള കണക്കുകളില്‍ തിരുവനന്തപുരം സോണിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ 10,349 പേര്‍ക്ക് വോട്ടവകാശമുണ്ടായിരുന്നപ്പോള്‍ 10,147 പേര്‍ വോട്ട് ചെയ്തു (98.05 ശതമാനം), കോഴിക്കോട് 7,305 പേരില്‍ 7,121 പേര്‍ വോട്ട് ചെയ്തു (97.56 ശതമാനം). എറണാകുളം സോണില്‍ 9,817 പേരില്‍ 9,574 പേരും വോട്ട് ചെയ്തു (97.52 ശതമാനം).
ഇരിങ്ങാലക്കുട, എടത്വ, മൂലമറ്റം, നെടുമങ്ങാട്, വിതുര, ആര്യനാട്, അടൂര്‍, ആര്യങ്കാവ്, പന്തളം എന്നിവിടങ്ങില്‍ 100 ശതമാനം പേരും വോട്ട് ചെയ്തു. കാലാവധി അവസാനിച്ച് ഒന്നര വര്‍ഷത്തിനു ശേഷമാണ് ഇത്തവണ ഡിസംബറില്‍ ഹിതപരിശോധന നടത്തിയത്.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.