2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കെ.എസ്.ആര്‍.ടി.സി ട്രേഡ് യൂനിയന്‍ ഹിത പരിശോധന നടത്തി

സുല്‍ത്താന്‍ ബത്തേരി: കെ.എസ്.ആര്‍.ടി.സി ട്രേഡ് യൂനിയന്‍ ഹിത പരിശോധന നടന്നു. സംസ്ഥാനത്താകമാനം കെ.എസ്.ആര്‍.ടി.യില്‍ നടക്കുന്ന ട്രേഡ് യൂനിയന്‍ ഹിതപരിശോധന ഭാഗമായിട്ടാണ് ജില്ലയിലും ഹിതപരിശോധന നടന്നത്. ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ ഡിപ്പോകളില്‍ നിന്നായി 1600-ാളം ജീവനക്കാരാണ് ഹിതപരിശോധനയില്‍ പങ്കാളികളായത്. ഇടതു പക്ഷ സംഘടനകളായ സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നിവ സംസ്ഥാന വ്യാപകമായി തനിച്ചാണ് മത്സരിച്ചത്. യു.ഡി.എഫ് അനുകൂല സംഘടനകളായ ഐ.എന്‍.ടി.യു.സിയും, ഡ്രൈവേഴ്‌സ് യൂനിയനും റ്റി.ഡി.എഫ് മുണിയായിട്ടാണ് മത്സരിക്കുന്നത്. ബി.എം.എസും സജീവമായി രംഗത്തുണ്ട്. മൂന്ന് വര്‍ഷം കൂടുമ്പോഴാണ് കെ.എസ്.ആര്‍.ടി.സിയില്‍ ഹിതപരിശോധന നടക്കുക. 15 ശതമാനത്തിലധികം വോട്ട് നേടുന്ന ട്രേഡ് യൂനിയനുകള്‍ക്കാണ് അംഗീകാരം ലഭിക്കുക. നിലവില്‍ കഴിഞ്ഞ ഹിത പരിശോധനയില്‍ 47ശതമാനം വോട്ട് നേടിയ സി.ഐ.ടി.യുവിനും, 38 ശതമാനം വോട്ട് നേടിയ റ്റി.ഡി.എഫിനും മാത്രമേ അംഗീകരാമുള്ളു. 25ന് കൊച്ചി കാക്കനാട്ടാണ് വോട്ട്് എണ്ണി ഫലം പ്രഖ്യാപിക്കുക.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.