പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി
കെ.എം ഷാജിയുടെ ഭാര്യയ്ക്ക് കോര്‍പറേഷന്‍ നോട്ടിസ്
TAGS
വീടുമായി
ബന്ധപ്പെട്ട രേഖകള്‍
17ന് ഹാജരാക്കണം
കോഴിക്കോട്: അനധികൃതമായി വീട് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗ് നേതാവ് കെ.എം ഷാജി എം.എല്‍.എയുടെ ഭാര്യ കെ.എം ആശയ്ക്ക് കോഴിക്കോട് കോര്‍പറേഷന്‍ അധികൃതരുടെ നോട്ടിസ്. മാലൂര്‍കുന്നിലെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകള്‍ ഈ മാസം 17ന് ഹാജരാക്കാനാണ് നോട്ടിസ്. വീടിന്റെയും സ്ഥലത്തിന്റെയും എല്ലാ രേഖകളും ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതിനുശേഷം മറ്റു നടപടികളിലേക്കു കടക്കും.
നേരത്തെ കോര്‍പറേഷന്‍ നടത്തിയ പരിശോധനയില്‍ ചട്ടം ലംഘിച്ചാണ് വീട് നിര്‍മിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീട് പൊളിക്കാതിരിക്കാന്‍ ആശയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു.
കോര്‍പറേഷന്‍ പ്രദേശമായ മാലൂര്‍കുന്നിലാണ് കെ.എം ഷാജിയൂടെ ഭാര്യ കെ.എം ആശയുടെ പേരിലുള്ള മുന്നുനില വീട്. അനുമതി നല്‍കിയതിനേക്കാള്‍ കുടുതല്‍ ഏരിയയില്‍ വീട് നിര്‍മിച്ചത് അനധികൃതമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പിഴയടച്ച് ക്രമീകരണം വരുത്താന്‍ കോര്‍പറേഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്രമീകരണത്തിനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിച്ച പ്ലാനില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ സ്ഥലം കൈയേറി വീട് നിര്‍മിച്ചതായി കണ്ടെത്തിയിരുന്നു.
അതിനാല്‍ വീട് നിര്‍മാണം സ്ഥലം കൈയേറിയാണെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. ആശ സമര്‍പ്പിച്ച ക്രമപ്പെടുത്തല്‍ അപേക്ഷ കോര്‍പറേഷന്‍ തള്ളിയിരുന്നു.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.