2020 October 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കെ.എം മാണിയുടെ ഓര്‍മ്മകളുമായി കുട്ടിയമ്മ വോട്ടു ചെയ്യാനെത്തി

പാലാ: കെ.എം മാണിയുടെ ഓര്‍മ്മകളുമായി കുട്ടിയമ്മ വോട്ടു ചെയ്യാനെത്തി. അന്തരിച്ച മുന്‍മന്ത്രി കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മ പാലായിലെ 128-ാം നമ്പര്‍ ബൂത്തായ സെന്റ് തോമസ് ഹൈസ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. മകന്‍ ജോസ് കെ. മാണി എം.പിക്കും, മരുമകള്‍ നിഷക്കും കൊച്ചുമക്കള്‍ക്കും ഒപ്പമാണ് കുട്ടിമ്മ എത്തിയത്.
ക്ഷീണിതയായിരുന്ന കുട്ടിയമ്മയെ ജോസ് കെ. മാണിയും നിഷയും പിടിച്ചാണ് ബൂത്തിലേക്ക് കയറ്റിയത്. ഈ സമയം വലിയ ക്യൂവായിരുന്നു ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ ക്ഷീണിതയായ കുട്ടിയമ്മയെ വോളന്റിയര്‍മാര്‍ ക്യൂവില്‍ നിര്‍ത്താതെ വോട്ടിങ് സ്‌റ്റേഷനിലേക്ക് കടത്തിവിട്ടു. എന്നാല്‍ ജോസ് കെ. മാണി എം.പിയും മക്കളായ പ്രിയങ്കയും ഋതികയും ഐശ്വര്യയും ഒരുമണിക്കൂറോളം ക്യൂവില്‍ നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്. ഋതിക കന്നിവോട്ടാണ് രേഖപ്പെടുത്തിയത്. ഐശ്വര്യ മൂന്നാം തവണയാണ് വോട്ട് ചെയ്യുന്നത്.
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനും സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.