2022 May 23 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് രാജ്യത്ത് വീണ്ടും രണ്ടര ലക്ഷത്തിലധികം പ്രതിദിന കേസുകൾ

ടെസ്റ്റ് പോസിറ്റിവിറ്റി
നിരക്ക് 16.66 ശതമാനമായി
ഉയർന്നു
ന്യൂഡൽഹി
ഇന്നലെ കാലത്ത് അവസാനിച്ച 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 2,68,833 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാംദിവസമാണ് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം രണ്ടരലക്ഷം കടക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 14,17,820 ആയി. 24 മണിക്കൂറിനുള്ളിൽ 402 കൊവിഡ് മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4,85,752 ആയി. ഒമിക്രോൺ കേസുകളുടെ എണ്ണം 6,041 ആയി ഉയർന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.7 ശതമാനം ആയിരുന്നത് 16.66 ശതമാനമായി ഉയർന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,22,684 പേർ രോഗമുക്തരായി. രാജ്യത്താകെ ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 3,49,47,390 ആയി. ദേശീയ രോഗമുക്തി നിരക്ക് 94.83 ശതമാനമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.