
ലണ്ടന്‍: ഇംഗ്ലീഷ് ഫുട്ബോള്‍ സീസണിലെ പുരസ്കാരമായ പി.എഫ്.എ പ്ലയര്‍ ഓഫ് ദി സീസണ് പുരസ്കാരം മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന് ഡി ബ്രുയിന് സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമായിരുന്നു ഡിബ്രൂയിന് കാഴ്ചവെച്ചത്. ലിവര്‍പൂള്‍ താരം ഹെന്ഡേഴ്സണ് മാത്രമാണ് ഡിബ്രുയിന് ചെറിയ വെല്ലുവിളി എങ്കിലും ഉയര്‍ത്തിയത്.പി.എഫ്.എ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നേടുന്ന ആദ്യ മാഞ്ചസ്റ്റര്‍ സിറ്റി താരമാണ് കെവിന് ഡിബ്രുയിന്. കഴിഞ്ഞ സീസണ് ലീഗില്‍ 13 ഗോളുകളും ഒപ്പം പ്രീമിയര്‍ ലീഗ് റെക്കോര്‍ഡായ 20 അസിസ്റ്റും ഡിബ്രുയിന് സ്വന്തം പേരില്‍ കുറിച്ചിരുന്നു.