
തിരുവനന്തപുരം: കെല്‍ട്രോണിന് ഇന്ത്യന്‍ നാവികസേനയില്‍ നിന്ന് ഡിസ്ട്രെസ് സോണാര്‍ നിര്‍മിച്ച് നല്‍കുന്നതിന് 2.11 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചു. കൊച്ചിയിലെ എന്‍.പി.ഒ.എല്ലുമായി സഹകരിച്ചാണ് കെല്‍ട്രോണ്‍ ഡിസ്ട്രെസ് സോണാര്‍ സിസ്റ്റം വികസിപ്പിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ ജാഗ്രതാ സന്ദേശങ്ങള്‍ നല്‍കുന്നതിന് അന്തര്‍വാഹിനികളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണമാണ് ഡിസ്ട്രെസ് സോണാര്‍.