
ബംഗളൂരു: നഗരത്തില്‍ നിര്‍മാണത്തിലിരുന്ന അഞ്ചു നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. നാലു പേര് അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയിട്ടുïെന്നാണ് കരുതുന്നത്. തൊട്ടടുത്ത കെട്ടിടത്തിലെ അശോക് മഹന്തയെന്ന കാവല്ക്കാരന് മരിച്ചതായി കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു.
രïു മൃതദേഹങ്ങള്‍ കൂടി കïെടുത്തതോടെയാണ് മരണ സംഖ്യ മൂന്നായത്. രïുപേരെ തിരിച്ചറിഞ്ഞിട്ടില്ല. കെട്ടിടം ഇടിഞ്ഞ് നിലംപതിക്കുന്നതിന് മുമ്പ് മൂന്നു പേര് പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. കെട്ടിടം തകര്ന്നതിനിടയില് അടുത്തുള്ള അപ്പാര്‍ട്ട്മെന്റിന്റെ സെക്യൂരിറ്റി ഷെഡ്, പ്രവേശന കവാടം, പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ എന്നിവ നശിച്ചു.അനധികൃതമായാണ് കെട്ടിടം നിര്‍മിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുï്. കോണ്ട്രാക്ടര്ക്കും ഉടമസ്ഥര്‍ക്കും എതിരേ ബംഗളുരു പൊലിസ് കേസെടുത്തു. സംഭവുമായി ബന്ധപ്പെട്ട് രï് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുï്. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുï്.