തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പിക്കുള്ളില്‍ രൂപപ്പെട്ട ആഭ്യന്തര കലഹം കൂടുതല്‍ രൂക്ഷമാക്കുംവിധം നേതാക്കളുടെ ദേശീയ ചുമതലയില്‍ കേന്ദ്ര നേതൃത്വം മാറ്റം വരുത്തി.
പി.കെ കൃഷ്ണദാസിനെ ദേശീയ ചുമതലയില്‍ നിന്നു നീക്കി. പകരം വ്യക്തമായ ചുമതല നല്‍കിയിട്ടില്ല. നിലവില്‍ തെലങ്കാനയുടെ ചുമതലയായിരുന്നു കൃഷ്ണദാസിനു നല്‍കിയിരുന്നത്. അദ്ദേഹത്തോട് അടുത്ത നിയമസഭാ തെരഞ്ഞടുപ്പ് ലക്ഷ്യമിട്ട് കേരളത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം. കേന്ദ്രമന്ത്രി വി. മുരളീധരന് ആന്ധ്രപ്രദേശിന്റെ ചുമതലയും അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുട്ടിക്ക് ലക്ഷദ്വീപിന്റെ ചുമതലയും നല്‍കി. കേരളത്തിന്റെ ചുമതല തമിഴ്‌നാട്ടിലെ മുതിര്‍ന്ന നേതാവ് സി.പി രാധാകൃഷ്ണനും നല്‍കി. അദ്ദേഹത്തെ സഹായിക്കുന്നതിന് കര്‍ണാടകയിലെ എം.എല്‍.എ സുനില്‍കുമാറിനെയും നിയമിച്ചു. കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കളെ പാര്‍ട്ടിതലത്തില്‍ അവഗണിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ കലഹം രൂക്ഷമായി തുടരുന്നതിനിടെയാണ് കേന്ദ്ര നേതൃത്വത്തിന്റെ പുതിയ തീരുമാനം.
Comments are closed for this post.