2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൂടുതൽ പ്രതിഫലം കൈപ്പറ്റിയ കായിക താരങ്ങളിൽ മെസ്സി ഒന്നാമത്

ന്യൂയോർക്ക്
കഴിഞ്ഞ വർഷം ലോകത്ത് ഏറ്റവും പ്രതിഫലം കൈപ്പറ്റിയ കായിക താരങ്ങളുടെ ഫോബ്‌സ് പട്ടികയിൽ ഫുട്‌ബോൾ താരം ലയണൽ മെസ്സി ഒന്നാമൻ. 13 കോടി ഡോളറാണ് (ഏകദേശം 1005 കോടി രൂപ) പോയവർഷം മെസ്സി പ്രതിഫലമായി കൈപ്പറ്റിയത്. ഇതിൽ 7.5 കോടി ഡോളറാണ് ഫുട്‌ബോളിൽ നിന്നുള്ള അർജന്റീന താരത്തിന്റെ വരുമാനം. 12.1 കോടി ഡോളർ (ഏകദേശം 935 കോടി രൂപ) പ്രതിഫലം നേടിയ ബാസ്‌കറ്റ്‌ബോൾ താരം ലെബ്രോൺ ജയിംസാണ് പട്ടികയിൽ രണ്ടാമത്. പോർച്ചുഗൽ ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 11.5 കോടി ഡോളർ (ഏകദേശം 889 കോടി രൂപ) പ്രതിഫലവുമായി മൂന്നാം സ്ഥാനത്താണ്. ബ്രസീൽ ഫുട്‌ബോൾ താരം നെയ്മാറാണ് നാലാമത്. 9.5 കോടി കോടി ഡോളർ (ഏകദേശം 735 കോടി രൂപ). സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്‌സ് മാസികയാണു പട്ടിക തയാറാക്കിയത്. 2021 മേയ് ഒന്നുമുതൽ 2022 മേയ് ഒന്നുവരെയുള്ള കാലയളവിലെ കായിക താരങ്ങളുടെ പ്രതിഫലമാണ് പരിശോധിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.